'ആരും വിഷമിക്കണ്ട, സഞ്ജു കളിക്കുന്നുണ്ട്'; ടോസ് സമയത്ത് തിരുവനന്തപുരത്തെ ആവേശത്തിലാക്കി സൂര്യകുമാര്‍

Published : Jan 31, 2026, 06:51 PM IST
sanju samson

Synopsis

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. 

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹോം ഗ്രൗണ്ടില്‍ സഞ്ജു സാംസണ്‍ ഓപ്പണായി കളിക്കും. തിരുവനന്തപുരത്തുകാര്‍ വിഷമിക്കേണ്ടതില്ലെന്നും സഞ്ജു കളിക്കുന്നുണ്ടെന്നും സൂര്യകുമാര്‍ ടോസ് സമയത്ത് വ്യക്തമാക്കി. മൂന്ന് മാറ്റങ്ങള്‍ ഇന്ത്യ വരുത്തി. ഇഷാന്‍ കിഷന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ് എന്നിവരാണ് വഴിമാറിയത്. ന്യൂസിലന്‍ഡ് നാല് മാറ്റം വരുത്തി. ഫിന്‍ അലന്‍, ജെയിംസ് നീഷം, കെയ്ല്‍ ജാമിസണ്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ബെവോണ്‍ ജേക്കബ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.

 

 

ഇന്ത്യ: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

സഞ്ജുവിന്റെ കളിമുറ്റത്ത് വിജയ വഴിയില്‍ തിരിച്ചെത്താനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യ ജയിച്ചു കയറുന്നതിനൊപ്പം ആരാധകര്‍ എല്ലാവരും ഉറ്റുനോക്കുന്നത് മലയാളി താരത്തിന്റെ ബാറ്റിലേക്കാണ്. ഇന്നും റണ്ണടിച്ചില്ലെങ്കില്‍ ദിവസങ്ങള്‍ക്കപ്പുറം തുടങ്ങുന്ന ലോകകപ്പില്‍ സഞ്ജുവിന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം തുലാസിലാവും. ഇതേറ്റവും നന്നായി അറിയുന്ന സഞ്ജു സ്വന്തം തട്ടകത്തില്‍ സമ്മര്‍ദങ്ങളേയും വിമര്‍ശനങ്ങളേയും അടിച്ചുപറത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സഞ്ജു കഴിഞ്ഞ മത്സരങ്ങളില്‍ റണ്‍സ് നേടാത്തതില്‍ ആശങ്കയില്ലെന്നും സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ മലയാളിതാരത്തിന് അറിയാമെന്നും ബാറ്റിംഗ് കോച്ച് സിതാംശു കോട്ടക്ക് വ്യക്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'വിദേശ ടീമുകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നു'; പാക് ക്രിക്കറ്റ് ബോര്‍ഡില്‍ കടുത്ത അമര്‍ഷം
'ഇങ്ങനെയൊക്കെ ചെയ്യാമോ? സഞ്ജുവിനോട് കാണിച്ചത് നീതികേട്'; പിന്തുണച്ച് ഇര്‍ഫാന്‍ പത്താന്‍