ധോണിക്കുശേഷം മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത ആ അപൂര്‍വനേട്ടത്തിനരികെ സഞ്ജു, ചരിത്രനേട്ടത്തിലെത്താൻ വേണ്ടത് ഒരു റണ്‍

Published : Mar 08, 2026, 08:00 AM IST
Sanju Samson

Synopsis

ഇന്ത്യക്കായി 98 ടി20 മത്സരങ്ങൾ കളിച്ച ധോണി 1617 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ നേടിയിട്ടുള്ളത്.

അഹമ്മദാബാദ്: 2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ ടീം ഇന്ത്യ ഒരുങ്ങുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ ലിപിയിൽ ഇടംപിടിക്കാൻ മലയാളി താരം സഞ്ജു സാംസണ് വേണ്ടത് വെറും ഒരു റൺസ്. അന്താരാഷ്ട്ര ടി20യിൽ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന റെക്കോർഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഇതിഹാസ താരം എം.എസ്. ധോണി മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഇന്ത്യക്കായി 98 ടി20 മത്സരങ്ങൾ കളിച്ച ധോണി 1617 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ നേടിയിട്ടുള്ളത്. നിലവിൽ 44 മത്സരങ്ങളിൽ നിന്ന് വിക്കറ്റ് കീപ്പറായി 999 റൺസാണ് സഞ്ജുവിന്‍റെ സമ്പാദ്യം. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരു റൺസ് കൂടി നേടിയാൽ ധോണിക്ക് ശേഷം 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി സഞ്ജു മാറും. കരിയറില്‍ ഇന്ത്യക്കായി 61 ടി20 മത്സരങ്ങളിൽ 51 ഇന്നിംഗ്സുകളില്‍ നിന്നായി സഞ്ജു 1310 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഇതില്‍ എല്ലാ മത്സരത്തിലും വിക്കറ്റ് കീപ്പറായിട്ടല്ല കളിച്ചത്.

996 റൺസ് നേടിയിട്ടുള്ള റിഷഭ് പന്തും 545 റൺസ് നേടിയിട്ടുള്ള ഇഷാന്‍ കിഷനുമാണ് സഞ്ജുവിന് പിന്നിലുള്ളത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റൺസടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലറുടെ പേരിലാണ്. 3592 റൺസാണ് ബട്‌ലര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ അടിച്ചെടുത്തത്. ഈ ലോകകപ്പിലെ അവസാന രണ്ട് മത്സരങ്ങളിലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടി കളിയിലെ താരമായ സഞ്ജു ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 42 പന്തിൽ 89 റൺസ് നേടി കളിയിലെ താരമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുല്‍ദീപിനും റിങ്കുവിനും ഫൈനലിലും ഇടമില്ല, ജയിച്ച ടീമില്‍ മാറ്റം വരുത്താതെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ആകാശ് ചോപ്ര
ലോകകപ്പ് നേടിയാൽ ഇന്ത്യക്ക് എത്ര കോടി കിട്ടും?, രണ്ടാം സ്ഥാനക്കാര്‍ക്കും കിട്ടും കൈനിറയെ പണം, സമ്മാനത്തുകയറിയാം