കുല്‍ദീപിനും റിങ്കുവിനും ഫൈനലിലും ഇടമില്ല, ജയിച്ച ടീമില്‍ മാറ്റം വരുത്താതെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ആകാശ് ചോപ്ര

Published : Mar 08, 2026, 07:04 AM IST
Team India

Synopsis

ഈ ടൂർണമെന്റിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 12.71 ശരാശരിയില്‍ 89 റണ്‍സ് മാത്രമെ നേടിയിട്ടൂള്ളൂവെങ്കിലും അഭിഷേക് ശർമ്മയെ മാറ്റരുതെന്നാണ് ആകാശ് ചോപ്രയുടെ നിലപാട്.

അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെച്ചൊല്ലിയുള്ള ചർച്ചകൾ കൊഴുക്കുന്നു. ഓപ്പണർ അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മയും സ്പിന്നർ വരുൺ ചക്രവർത്തി റൺസേറെ വഴങ്ങുന്നതും ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, ടീമിൽ മാറ്റങ്ങൾ വരുത്തരുതെന്ന നിലപാടിലാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ഈ ടൂർണമെന്റിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 12.71 ശരാശരിയില്‍ 89 റണ്‍സ് മാത്രമെ നേടിയിട്ടൂള്ളൂവെങ്കിലും അഭിഷേക് ശർമ്മയെ മാറ്റരുതെന്നാണ് ആകാശ് ചോപ്രയുടെ നിലപാട്. അഭിഷേക് ഇപ്പോഴും ലോകത്തെ ഒന്നാം നമ്പർ ടി20 ബാറ്ററാണെന്ന് ചോപ്ര പറഞ്ഞു. എട്ട് ബാറ്റർമാരുള്ള നിരയിൽ എല്ലാവരും ഒരേപോലെ തിളങ്ങണമെന്നില്ലെന്നും ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.

വരുൺ ചക്രവർത്തിക്ക് പകരം കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന വാദങ്ങൾ ശക്തമാണെങ്കിലും വരുണിൽ തന്നെ വിശ്വസിക്കാനാണ് ചോപ്രയുടെ ഉപദേശം. ഒരു പ്രത്യേക ദിവസം എല്ലാം മാറിക്കൊള്ളും, വരുൺ തന്‍റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തും. ബാറ്റിംഗ് ഓർഡറിൽ ചെറിയ മാറ്റങ്ങൾ വരുത്താമെന്നല്ലാതെ ടീമിൽ നിന്ന് ആരെയും പുറത്താക്കരുതെന്നും ചോപ്ര വ്യക്തമാക്കി.

റിങ്കു സിംഗിനെ ടീമിലെത്തിച്ച് ബാറ്റിംഗ് ആഴം കൂട്ടണമെന്ന നിർദ്ദേശങ്ങളും ചോപ്ര തള്ളിക്കളഞ്ഞു. ഫൈനൽ പോലൊരു വലിയ വേദിയിൽ ഇതുവരെ കളിച്ച ടീമിനെത്തന്നെ വിശ്വസിക്കുന്നതാണ് ഉചിതമെന്നും ചോപ്ര പറഞ്ഞു.

ആകാശ് ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യൻ ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ,ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ,വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പ് നേടിയാൽ ഇന്ത്യക്ക് എത്ര കോടി കിട്ടും?, രണ്ടാം സ്ഥാനക്കാര്‍ക്കും കിട്ടും കൈനിറയെ പണം, സമ്മാനത്തുകയറിയാം
ഫൈനലിന് റിസര്‍വ് ദിനമുണ്ടോ, മത്സരത്തില്‍ മഴ വില്ലനായാൽ ലോകകപ്പ് ആര് ഉയർത്തും?, ഐസിസി നിയമങ്ങൾ പറയുന്നത്