
മുംബൈ: ടി20 പരമ്പരയിലെ 4-1ന്‍റെ ആധികാരിക വിജയത്തിനുശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിറങ്ങുമ്പോള്‍ ടി20 പരമ്പരയില്‍ കളിച്ച ടീമില്‍ ഒമ്പത് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കളിച്ച മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും അടക്കം ഒമ്പത് താരങ്ങള്‍ക്ക് ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇടമില്ല.ഈ മാസം ആറിന് നാഗ്പൂരിലും ഒമ്പതിന് കട്ടക്കിലും 12ന് അഹമ്മദാബാദിലുമാണ് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരം ഏകദിന പരമ്പര.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും മങ്ങിയ ഫോമിലായിരുന്ന രോഹിത് ശര്‍മ ക്യാപ്റ്റനായും ഓപ്പണറായും തിരിച്ചെത്തുമ്പോള്‍ ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റനായും രണ്ടാം ഓപ്പണറായും ഏകദിന ടീമിലുള്ളത്. റിസര്‍വ് ഓപ്പണറായി യശസ്വി ജയ്സ്വാളും ടീമിലുണ്ട്.
വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരടങ്ങുന്ന മധ്യനിരയില്‍ ടി20 പരമ്രരയില്‍ കളിച്ച സൂര്യകുമാര്‍ യാദവിനോ, റിങ്കു സിംഗിനോ തിലക് വര്‍മക്കോ ഇടമില്ല. ടി20 പരമ്പരയില്‍ മിന്നുന്ന ബൗളിംഗ് കാഴ്ചവെച്ചെങ്കിലും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും ഏകദിന ടീമിലില്ലെന്നതും ശ്രദ്ധേയമാണ്. രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഏകദിന ടീമിലുള്ളത്.
ടി20 ടീമില്‍ കളിച്ച ധ്രുവ് ജുറെല്‍ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ റിഷഭ് പന്താണ് ഏകദിന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. ഓള്‍ റൗണ്ടര്‍ ശിവം ദുബെ, രമണ്‍ദീപ് സിംഗ് എന്നിവരും ഏകദിന ടീമിലില്ല. ടി20 പരമ്പരയില്‍ കളിച്ച മുഹമ്മദ് ഷമി, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവരാണ് ഏകദിന പരമ്പരക്കുള്ള ടീമിലും ഇടം നേടിയ താരങ്ങള്‍.
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ. , വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!