അന്ന് ഫിനിഷ് ചെയ്യാതെ സഞ്ജു മടങ്ങി, ഇന്ന് സിക്സര്‍ ഫിനിഷിംഗിലൂടെ പ്ലെയര്‍ ഓഫ് ദ് മാച്ച്

Published : Aug 20, 2022, 07:35 PM IST
 അന്ന് ഫിനിഷ് ചെയ്യാതെ സഞ്ജു മടങ്ങി, ഇന്ന് സിക്സര്‍  ഫിനിഷിംഗിലൂടെ പ്ലെയര്‍ ഓഫ് ദ് മാച്ച്

Synopsis

സിംബാബ്‌വെയില്‍ കളിച്ച ആദ്യ മത്സരത്തിനുശേഷം ടീമില്‍ നിന്ന് പുറത്തായ സഞ്ജു അതേ സിംബാബ്‌വെയില്‍ കരിയറില്‍ ആദ്യമായി ഇന്ത്യയുടെ ടോപ് സ്കോററായി. ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായി പ്ലേയര്‍ ഓഫ് ദ് മാച്ചായതിനൊപ്പം കരിയറില്‍ ആദ്യമായി ഇന്ത്യയുടെ വിജയറണ്ണും സിംബാബ്‌വെ മണ്ണില്‍ സഞ്ജു സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നു.

ഹരാരെ: മലയാളി താരം സഞ്ജു സാസംണും സിംബാബ്‌വെയും തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ട്. ഏഴ് വര്‍ഷം മുമ്പം ഒരു അരങ്ങേറ്റക്കാരന്‍റെ പതര്‍ച്ചയോടെ സഞ്ജു സാംസണ്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയത് സിംബാബ്‌വെക്കെതിരെ ഹരാരെയിലായിരുന്നു. സിംബാബ്‌വെക്കെതിരായ ടി20 പോരാട്ടത്തില്‍ അന്ന് ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജു 24 പന്തില്‍ 19 റണ്‍സെടുത്ത് മടങ്ങി.

ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അവസരമുണ്ടായിട്ടും സഞ്ജുവിന് അന്ന് അതിന് കഴിഞ്ഞില്ല. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 10 റണ്‍സിന് തോറ്റു. സഞ്ജു പുറത്താവുമ്പോള്‍ ഇന്ത്യക്ക് 29 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആ പരാജയത്തിന്‍റെ പേരില്‍ ടീമില്‍ നിന്ന് പുറത്തായ സഞ്ജു പിന്നീട് പലവട്ടം ടീമില്‍ വന്നും പോയുമിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ത്തിയാക്കാനാവാതെ പോയത് സഞ്ജു ഇന്ന് ഫിനിഷ് ചെയ്ത് നിരാശ തീര്‍ത്തു.

കണ്ടാല്‍ 'തല' കെട്ടിപ്പിടിച്ച് അഭിനന്ദിക്കും; കാണാം ധോണി സ്റ്റൈലില്‍ സഞ്ജുവിന്‍റെ സിക്‌സര്‍ ഫിനിഷിംഗ്- വീഡിയോ

സിംബാബ്‌വെയില്‍ കളിച്ച ആദ്യ മത്സരത്തിനുശേഷം ടീമില്‍ നിന്ന് പുറത്തായ സഞ്ജു അതേ സിംബാബ്‌വെയില്‍ കരിയറില്‍ ആദ്യമായി ഇന്ത്യയുടെ ടോപ് സ്കോററായി. ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായി പ്ലേയര്‍ ഓഫ് ദ് മാച്ചായതിനൊപ്പം കരിയറില്‍ ആദ്യമായി ഇന്ത്യയുടെ വിജയറണ്ണും സിംബാബ്‌വെ മണ്ണില്‍ സഞ്ജു സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നു.

ഇതാ ഇന്ത്യക്ക് പുതിയ ഫിനിഷര്‍, പേര് സഞ്ജു സാംസണ്‍; വാഴ്‌ത്തിപ്പാടി ക്രിക്കറ്റ് ലോകം

ഈ പ്രകടനം സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറക്കുമെന്നാണ് കരുതുന്നത്. സഞ്ജുവിനൊപ്പം പരിഗണിക്കപ്പെടുന്ന ഇഷാന്‍ കിഷന്‍ ഇന്ന് ബാറ്റിംഗില്‍ നിരാശപ്പെടുത്തിയതും വിക്കറ്റ് കീപ്പറെന്ന നിലയില്‍ സഞ്ജു എടുത്ത പറക്കും ക്യാച്ചും ബാറ്റിംഗിനിറങ്ങിയപ്പോള്‍ പക്വതയോടെ പതര്‍ച്ചയില്ലാതെ കൂളായുള്ള ഫിനിഷിംഗും ഇന്ത്യക്ക് പുതിയൊരു ഫിനിഷര്‍ സാധ്യത കൂടി തുറന്നിടുന്നുണ്ട്.

ഇന്നത്തെ മത്സരം ഫിനിഷര്‍ സ്ഥാനത്ത് ദിനേശ് കാര്‍ത്തിക്കിനൊപ്പം സഞ്ജുവിനെ കൂടി പരിഗണിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചാല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവും ഉണ്ടാകും. ഏഷ്യാ കപ്പില്‍ ഫിനിഷറെന്ന നിലയില്‍ കാര്‍ത്തിക്ക് പുറത്തെടുക്കുന്ന പ്രകടനമാവും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്