ഇന്ത്യന്‍ ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ഡക്ക്! രോഹിത് നയിക്കുന്ന പട്ടികയില്‍ സഞ്ജുവും

Published : Jul 29, 2024, 01:24 PM ISTUpdated : Jul 29, 2024, 01:59 PM IST
ഇന്ത്യന്‍ ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ഡക്ക്! രോഹിത് നയിക്കുന്ന പട്ടികയില്‍ സഞ്ജുവും

Synopsis

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡക്കാവുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിരിക്കുകയാണ് സഞ്ജു.

കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായിരുന്നു. മഹീഷ് തീക്ഷണയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരമാണ് സഞ്ജു ഇന്നലെ കളിച്ചത്. ലഭിച്ച അവസരം മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. സഞ്ജു നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഒരു മത്സരം ഇനിയും പരമ്പരയില്‍ ശേഷിക്കുന്നുണ്ട്.

സഞ്ജു ഗോള്‍ഡന്‍ ഡക്കായതോടെ നാണക്കേടിന്റെ ഒരു പട്ടികയിലും താരം ഉള്‍പ്പെട്ടു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡക്കാവുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിരിക്കുകയാണ് സഞ്ജു. രണ്ടാം തവണയാണ് സഞ്ജു നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുന്നത്. ആദ്യത്തേത് അഫ്ഗാനിസ്ഥാനെതിരെ ആയിരുന്നു. ഇക്കാര്യത്തില്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍. അഞ്ച് തവണ അദ്ദേഹം ഇത്തരത്തില്‍ പുറത്തായി. ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഇരുവരും മൂന്ന് തവണ ഗോള്‍ഡന്‍ ഡക്കായിട്ടുണ്ട്. മൂന്നാമതുള്ള സഞ്ജുവിനൊപ്പം വിരാട് കോലി, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുണ്ട്.

റാഫേല്‍ നദാല്‍ ഇന്ന് നൊവാക് ജോക്കോവിച്ചിനെതിരെ! ഒളിംപ്ക്‌സ് ടെന്നിസില്‍ ഇന്ന് ക്ലാസിക്ക് പോര്

പല്ലെകെലേ, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 162 റണ്‍സ് വിജയക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സായി പുനര്‍നിശ്ചയിച്ചു. ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു. 30 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് 26 റണ്‍സെടുത്തു. 

PREV
click me!

Recommended Stories

സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട് വീണ്ടും താഴേക്ക്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല