'ബട്‌ലര്‍ ഇല്ലാത്തത് വേദനയാണ്, നിലനിര്‍ത്താന്‍ ശ്രമിച്ചു, പക്ഷേ'; മുന്‍ രാജസ്ഥാന്‍ താരത്തെ കുറിച്ച് സഞ്ജു

Published : Mar 12, 2025, 07:46 PM IST
'ബട്‌ലര്‍ ഇല്ലാത്തത് വേദനയാണ്, നിലനിര്‍ത്താന്‍ ശ്രമിച്ചു, പക്ഷേ'; മുന്‍ രാജസ്ഥാന്‍ താരത്തെ കുറിച്ച് സഞ്ജു

Synopsis

ജോസ് ബട്‌ലറെ തിരിച്ചെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. താരലേലത്തിന് മുമ്പ് ബട്‌ലറെ രാജസ്ഥാന്‍ റിലീസ് ചെയ്തിരുന്നു.

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ 11 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ടീമുകളെല്ലാം ഒരുക്കങ്ങള്‍ ആരംഭിച്ചു. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചിടത്തോളം ഇത്തവണ ഒരു കനത്ത നഷ്ടമുണ്ടായി. ജോസ് ബട്‌ലറെ തിരിച്ചെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. താരലേലത്തിന് മുമ്പ് ബട്‌ലറെ രാജസ്ഥാന്‍ റിലീസ് ചെയ്തിരുന്നു. പിന്നീല് ലേലത്തില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഗുജറാത്ത് ടൈറ്റന്‍സാണ് ബട്‌ലറെ സ്വന്തമാക്കിയത്. 15.75 കോടിയാണ് ഗുജറാത്ത് ബട്ലര്‍ക്ക് വേണ്ടി മുടക്കിയത്.

ഇപ്പോള്‍ ബട്‌ലറുടെ അഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു. ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്ന് സഞ്ജു പറഞ്ഞു. ബട്‌ലറുടെ വാക്കുകള്‍... ''ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാം. ഏഴ് വര്‍ഷത്തോളം ഒരുമിച്ച് കളിച്ചു. ഇക്കാലയളില്‍ വലിയ കൂട്ടുകെട്ടുകളില്‍ പങ്കാളിയാവാന്‍ സാധിച്ചു. ജോസ് ബട്ലര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഈ സീസണില്‍ അദ്ദേഹം തന്റെ കൂടെയില്ലാത്തത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് ബട്ലര്‍ തനിക്ക് മൂത്ത സഹോദരനെ പോലെയാണ്.'' സഞ്ജു പറഞ്ഞു. 

രാഹുല്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ നായകനാവില്ല! കാരണം വ്യക്തമാക്കി താരം, ക്യാപ്റ്റനായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

ബട്‌ലറെ വിട്ടുകൊടുത്തതിലെ നിരാശയും സഞ്ജു പങ്കുവഹിച്ചു. ''ബട്‌ലറെ തിരിച്ചെത്തിക്കാന്‍ ഞങ്ങള്‍ പരാമവാധി ശ്രമിച്ചു. എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലായിരുന്നില്ല. പുതിയ ടീമിനൊപ്പം മികച്ച ഒരു സീസണ്‍ ബട്‌ലര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ. ഐപിഎല്‍ നിയമങ്ങള്‍ എന്തെങ്കിലും മാറ്റാന്‍ എനിക്ക് അധികാരം തന്നാല്‍, കളിക്കാരെ ഒരിക്കലും വിട്ടയക്കാതിരിക്കുക എന്നതായിരിക്കുമെന്നും താന്‍ ചെയ്യുക.''സഞ്ജു പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ട് കൈവിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സഞ്ജുവിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അധികം വൈകാതെ സഞ്ജു പരിശീലനം ആരംഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും