'സൂര്യവന്‍ഷി സെറ്റാണ്, അവന്റെ മികവ് ലോകം കാണാനിരിക്കുന്നു'; പ്രതീക്ഷയോടെ സഞ്ജു

Published : Mar 12, 2025, 05:42 PM IST
'സൂര്യവന്‍ഷി സെറ്റാണ്, അവന്റെ മികവ് ലോകം കാണാനിരിക്കുന്നു'; പ്രതീക്ഷയോടെ സഞ്ജു

Synopsis

സൂര്യവംശി ഐപിഎല്ലിനായി തയ്യാറെടുത്തുവെന്ന് സഞ്ജു പറഞ്ഞു.

ജയ്പൂര്‍: ഐപിഎല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവാന്‍ ഒരുങ്ങുക വൈഭവ് സൂര്യവന്‍ഷി. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് 1.10 കോടിക്കാണ് സൂര്യവന്‍ഷിയെ ടീമിലെതിച്ചത്. ബിഹാറുകാരന്‍ സൂര്യവന്‍ഷിക്ക് 13 വയസ് മാത്രമാണ് പ്രായം. ആദ്യ സീസണില്‍ തന്നെ താരം കളിക്കുമോയെന്ന് ഉറപ്പില്ലെങ്കില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ുവി സൂര്യവന്‍ഷിയുടെ കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഐപിഎല്‍ ആരംഭിക്കാന്‍ 11 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇപ്പോള്‍ സൂര്യവന്‍ഷിയെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു.

സൂര്യവംശി ഐപിഎല്ലിനായി തയ്യാറെടുത്തുവെന്ന് സഞ്ജു പറഞ്ഞു. മലയാളി താരത്തിന്റെ വാക്കുകള്‍... ''വളരെ ആത്മവിശ്വാസത്തോടെയാണ് വൈഭവ് കളിച്ചുകൊണ്ടിരിക്കുന്നത്. അക്കാദമി ഗ്രൗണ്ടില്‍ കൂറ്റന്‍ സിക്‌സുകള്‍ നേടാന്‍ വൈഭവിന് സാധിക്കുന്നുണ്ട്. ക്രിക്കറ്റ് ആരാധകര്‍ ഇതിനോടകം വൈഭവിന്റെ പവര്‍-ഹിറ്റിംഗിനെക്കുറിച്ച് സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. വൈഭവിന്റെ കരുത്ത് മനസിലാക്കി പിന്തുണയ്ക്കുകയാണ് വേണ്ടത്. ഒരു മുതിര്‍ന്ന് സഹോദരനെ പോലെ വൈഭവിനൊപ്പമുണ്ടാവും.'' സഞ്ജു പറഞ്ഞു.

ഏകദിന റാങ്കിംഗില്‍ ആദ്യ മൂന്നില്‍ തിരിച്ചെത്തി രോഹിത് ശര്‍മ! വിരാട് കോലി താഴേക്ക്, ഗില്‍ ഒന്നാമത് തുടരുന്നു

തന്റെ സിക്‌സ് ഹിറ്റ് കഴിവ് കൊണ്ട് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിനെ ആകര്‍ഷിക്കാന്‍ ഇതിനോടകം അവന് സാധിച്ചുവെന്നും സഞ്ജു പറഞ്ഞു.  ''കുറച്ച് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഇന്ത്യയ്ക്കായി കളിക്കാന്‍ സാധ്യതയുള്ള താരമാണ്.  ഐപിഎല്ലിനായി അദ്ദേഹം തയ്യാറാണെന്ന് എനിക്ക് തോന്നുന്നു. വൈഭവിന് വലിയ സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. ആവശ്യമായ പിന്തുണ നല്‍കും. ഭാവി എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം.'' സഞ്ജു വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ട് കൈവിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സഞ്ജുവിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അധികം വൈകാതെ സഞ്ജു പരിശീലനം ആരംഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ചാമ്പ്യൻസ്' വൈബില്‍ മുംബൈ ഇന്ത്യൻസ്; ആറാം കിരീടം തന്നെ ലക്ഷ്യം, അടിമുടി ശക്തർ
കാത്തിരിപ്പിനൊടുവില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ, സാധ്യതാ ഇലവന്‍