സഞ്ജു അമേരിക്കയില്‍, ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു! ബംഗ്ലാദേശിനെതിരെ സന്നാഹം കളിക്കില്ല

Published : May 28, 2024, 07:34 PM IST
സഞ്ജു അമേരിക്കയില്‍, ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു! ബംഗ്ലാദേശിനെതിരെ സന്നാഹം കളിക്കില്ല

Synopsis

ഹാര്‍ദ്ദിക് പാണ്ഡ്യ ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക് ലണ്ടനില്‍ നിന്ന് അമേരിക്കയിലെത്തുമെന്നാണ് കരുതുന്നത്.

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ദുബായില്‍ നിന്നാണ് സഞ്ജു അമേരിക്കയില്‍ എത്തിയത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ യുസ്‌വേന്ദ്ര ചഹല്‍, യശശ്വി ജയ്‌സ്വാള്‍, ആവേശ് ഖാന്‍ എന്നിവരും അമേരിക്കയിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ , കുല്‍ദീപ് യാദവ്, റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയിരുന്നു. 

രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘവും ആദ്യ സംഘത്തിനൊപ്പം എത്തി. വിരാട് കോലി, ഹാര്‍ദിക് പണ്ഡ്യ, റിങ്കു സിംഗ് എന്നിവരാണ് ഇനി ടീമിനൊപ്പം ചേരാനുള്ളവര്‍. ജൂണ്‍ ഒന്നിന് ഇന്ത്യ ബംഗ്ലാദേശുമായി സന്നാഹ മത്സരം കളിക്കും. ജൂണ്‍ രണ്ടിനാണ് ലോകകപ്പിന് തുടക്കമാവുക. അഞ്ചിന് അയര്‍ലന്‍ഡുമായാണ് ആദ്യമത്സരം. ഒന്‍പതിനാണ് ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. ഐപിഎല്ലിനുശേഷം ചെറിയ ഇടവേള വേണമെന്ന കോലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചിരുന്നു.

കൊല്‍ക്കത്തയുടെ കിരീട നേട്ടത്തിന് പിന്നില്‍ ഗംഭീര്‍ മാത്രമല്ല! വാഴ്ത്തപ്പെടാതെ പോയ പരിശീലകര്‍ കൂടിയുണ്ട്

അതേസമയം, ഐപിഎല്ലില്‍ ആദ്യ റൗണ്ടില്‍ പുറത്തായ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക് ലണ്ടനില്‍ നിന്ന് അമേരിക്കയിലെത്തുമെന്നാണ് കരുതുന്നത്. അമേരിക്ക-കാനഡ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക.

അല്‍ നസ്‌റിനെ കിരീടത്തിലേക്ക് നയിക്കാന്‍ ക്രിസ്റ്റ്യാനോക്കായില്ല! മടങ്ങുന്നത് അപൂര്‍വ നേട്ടം സ്വന്തമാക്കി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മൊഹമ്മദ് സിറാജ്

റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേശ് ഖാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു ട്വന്റി20 ടീമിൽ; വിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇറങ്ങുന്നു, പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ ഉറപ്പ്; ഓപ്പണറായി വീണ്ടും വണ്ടർ കിഡ് വൈഭവ്