മത്സരത്തില്‍ ഒരേയൊരു സംഭവം മാത്രമാണ് സഞ്ജുവിന് ഓര്‍ക്കാനുള്ളത്. അതാവട്ടെ വിവാദമാവുകയും ചെയ്തു. ഹൈദരാബാദ് താരം ട്രാവിസ് ഹെഡിനെ സഞ്ജു റണ്ണൗട്ടാക്കിയിരുന്നു.

ഹൈദരാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റ് സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗള്‍ഡുവുകയായിരുന്നു സഞ്ജു. റണ്‍സൊന്നും താരത്തിന് സാധിച്ചില്ല. ഭുവനേശ്വര്‍ ഓവറിലെ ഓപ്പണിംഗ് ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജു മടങ്ങുന്നത്. ഭുവിയുടെ ഇന്‍സ്വിങറിന് സഞ്ജുവിന് മറുപടി ഉണ്ടായിരുന്നില്ല. മിഡില്‍ സ്റ്റംപും പിഴുതുകൊണ്ട് ആ പന്ത് പറന്നത്.

ഒരു ത്രില്ലര്‍ മത്സരത്തില് രാജസ്ഥാന്‍ പരാജയപ്പെടുകയും ചെയ്തു. ഒരു റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. മത്സരത്തില്‍ ഒരേയൊരു സംഭവം മാത്രമാണ് സഞ്ജുവിന് ഓര്‍ക്കാനുള്ളത്. അതാവട്ടെ വിവാദമാവുകയും ചെയ്തു. ഹൈദരാബാദ് താരം ട്രാവിസ് ഹെഡിനെ സഞ്ജു റണ്ണൗട്ടാക്കിയിരുന്നു. ആവേശ് ഖാനെതിരെ ബാറ്റ് വീശിയ ഹെഡിന് പന്ത് തൊടാനായില്ല. സഞ്ജുവാകട്ടെ പന്ത് പിടിച്ച് സ്റ്റംപിലേക്ക് എറിയുകയും ചെയ്തു. സഞ്ജുവിന്റെ മനസ്സാന്നിധ്യം കൊണ്ട് ലഭിച്ച വിക്കറ്റെന്ന് പറയാം. എന്നാല്‍ വീഡിയോ പരിശോധിച്ച അംപയര്‍ വിക്കറ്റ് നല്‍കിയില്ല. ഇക്കാര്യത്തില്‍ രണ്ട് വാദമാണ് നിലനില്‍ക്കുന്നത്. പന്ത് സ്റ്റംപില്‍ കൊള്ളുന്നതിന് മുമ്പ് ഹെഡ് ബാറ്റ് കുത്തിയിരുന്നെന്നും ഇല്ലെന്നും. സംഭവത്തിന്റെ വീഡിയോ കാണം. കൂടെ മറ്റു ട്വീറ്റുകളും... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഈ ഐപിഎഎല്ലില്‍ ആദ്യമായിട്ടാണ് സഞ്ജു റണ്‍സൊന്നുമെടുക്കാതെ പുറത്താവുന്നത്. എന്നാല്‍ ലോകകപ്പ് ടീമിലിടം നേടിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ ബൗള്‍ഡായത് ആരാധകര്‍ക്കും നിരാശയുണ്ടാക്കി. എന്നാല്‍ ഏതൊരു ബാറ്ററും പരാജയപ്പെടുമായിരുന്ന പന്തായിരുന്നു അത്. 

സഞ്ജുവും ഡക്ക്! ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമംഗങ്ങള്‍ക്ക് രാശിയില്ല; കാണാം സഞ്ജുവിന്റെ വിക്കറ്റ് പറത്തിയ പന്ത്

അതേസമയം, ലോകകപ്പ് ടീം പ്രഖ്യാപിച്ച ശേഷം ടീമില്‍ ഉള്‍പ്പെട്ട മിക്കവാറും താരങ്ങള്‍ നിരാശപ്പെടുത്തുകയാണുണ്ടായത്. സഞ്ജു മാത്രമല്ല ഇക്കൂട്ടത്തില്‍. ഇന്ന് യൂസ്വേന്ദ്ര ചാഹല്‍ വേണ്ടുവോളം അടിമേടിച്ചിരുന്നു. നാല് ഓവറില്‍ 62 റണ്‍സാണ് താരം വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചതുമില്ല. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ച ശിവം ദുബെയും രവീന്ദ്ര ജഡേജയും നിരാശപ്പെടുത്തിയിരുന്നു. അതിന് മുമ്പ് രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.