
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെക്കെതിരെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഏറെ നേരം സഞ്ജു നെറ്റ്‌സില്‍ പരിശീലനം നടത്തി. സൂപ്പര്‍ എട്ടില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. തിലക് വര്‍മ, അഭിഷേക് ശര്‍മ എന്നിവരുടെ ഫോമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയാകുന്നത്.
ഇതില്‍ തിലകിനെ മാറ്റി സഞ്ജുവിനെ കൊണ്ടുവരാനാണ് ടീം മാനേജ്‌മെന്റ് പദ്ധതിയിടുന്നത്. അങ്ങനെ വരുമ്പോള്‍ സഞ്ജു - അഭിഷേക് സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഇഷാന്‍ കിഷനെ മൂന്നാം സ്ഥാനത്ത് കളപ്പിക്കും. ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇത്തരത്തിലാണ് കളിച്ചിരുന്നത്. നാലാം സ്ഥാനത്ത് ക്യാപ്റ്റന്‍ തിലക് വര്‍മ. കഴിഞ്ഞ ദിവസം പരിശീലനം നടത്തിയ സഞ്ജു ജസ്പ്രിത് ബുമ്രയുടെ പന്തുകള്‍ നേരിട്ടു. നല്ല രീതിയില്‍ സഞ്ജുവിന് ടൈമിംഗ് ലഭിക്കുന്നുണ്ടായിരുന്നു. വീഡിയോ കാണാം..
സിംബാബ്‌വെക്കെതിരെ വേറെയും മാറ്റങ്ങള്‍ ഉണ്ടായിരിക്കും. വാഷിംഗ്ടണ്‍ സുന്ദറിന് പകരം വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തും. അഭിഷേക് മോശം ഫോമിലാണെങ്കില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്.
5 ഇന്നിംഗ്‌സുകളില്‍ നിന്ന് 107 റണ്‍സാണ് തിലകിന്റെ സമ്പാദ്യം. എന്നാല്‍ തിലകിന്റെ ഇന്നിംഗ്‌സുകള്‍ക്കൊന്നും വേഗമില്ലായിരുന്നു എന്ന വിമര്‍ശനം ഒരു ഭാഗത്തുണ്ട്. താരം തന്റെ സ്വാഭാവിക ശൈലി മറന്ന് അനാവശ്യ ആക്രമണത്തിന് മുതിരുന്നതിനെ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചു. ''ഒരു വിക്കറ്റ് വീണ സമയത്ത് ഉത്തരവാദിത്തത്തോടെ കളിച്ച് ഒരു പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കാന്‍ തിലക് ശ്രമിക്കണമായിരുന്നു.'' എന്ന് ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!