സഞ്ജു സാംസണല്ല, വിന്‍ഡീസിനെ വീഴ്ത്തി സെമിയിലെത്തിയ ഇന്ത്യയുടെ ഇംപാക്ട് പ്ലേയര്‍ ആയത് മറ്റൊരു താരം

Published : Mar 03, 2026, 08:30 AM IST
Impact Player Bumrah

Synopsis

മത്സരത്തില്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍ നല്‍കുന്ന ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പർ-8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം സഞ്ജു സാംസൺ 50 പന്തില്‍ പുറത്താകാതെ നേടിയ 97 റണ്‍സിന്‍റെ കരുത്തിലാണ് ഇന്ത്യ മറികടന്നത്. സ്വാഭാവികമായും കളിയിലെ താരമായതും സഞ്ജുവായിരുന്നു. എന്നാൽ മത്സരശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ നൽകുന്ന 'ഇംപാക്ട് പ്ലെയർ' മെഡൽ സ്വന്തമാക്കിയത് സഞ്ജുവായിരുന്നില്ല എന്നാണ് പ്രത്യേകത. അത് മത്സരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മറ്റൊരു താരത്തിനായിരുന്നു.

മത്സരത്തില്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍ നല്‍കുന്ന ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത്. വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബുംറ പന്തെടുത്തത്. 4 ഓവറിൽ 36 റൺസിന് ബുംറ 2 വിക്കറ്റുകൾ വീഴ്ത്തി. പവര്‍ പ്ലേയില്‍ ഒരോവര്‍ മാത്രമെറിഞ്ഞ ബുംറ വിന്‍ഡീസ് 11 ഓവറില്‍ 99 റൺസെന്ന ശക്തമായ നിലയിലെത്തിയപ്പോഴാണ് രണ്ടാം ഓവര്‍ എറിയാനായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ബുംറയെ വിളിക്കുന്നത്. 12-ാം ഓവർ എറിയാനെത്തിയ ബുംറ മിന്നുംഫോമിലുള്ള ഷിമ്രോൺ ഹെറ്റ്‌മെയറെയും റോസ്റ്റൺ ചേസിനെയും പുറത്താക്കി വിൻഡീസിന്‍റെ നട്ടെല്ലൊടിച്ചു. ഈ പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരികെ വരാനുള്ള സാഹചര്യമുണ്ടാക്കിയത്. ബുംറയുടെ ഇരട്ടപ്രരം മൂലം വിന്‍‍ഡീസ് ടോട്ടല്‍ 20 റണ്‍സെങ്കിലും കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍.

ഫീൽഡിംഗ് കോച്ച് ടി ദിലീപ് ആണ് ഡ്രസ്സിംഗ് റൂമിൽ വെച്ച് ബുംറയ്ക്ക് മെഡൽ സമ്മാനിച്ചത്. മത്സരത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷങ്ങളെ ശാന്തമായി നേരിടുകയും അപാരമായ കൃത്യതയോടെ പന്തെറിയുകയും ചെയ്യുന്ന ഒരാൾക്കാണ് ഈ പുരസ്കാരം. അത് മറ്റാരുമല്ല, ജസ്പ്രീത് ബുംറയാണ് എന്ന് പറഞ്ഞായിരുന്നു ദിലീപ് ഇംപാക്ട് പ്ലേയറെ പ്രഖ്യാപിച്ചത്. മെഡൽ ഏറ്റുവാങ്ങിയ ശേഷം ബുംറ തന്‍റെ സഹതാരങ്ങളായ ശിവം ദുബെയ്ക്കും തിലക് വർമ്മയ്ക്കും നന്ദി പറഞ്ഞു. ദുബെ അടിച്ച രണ്ട് ഫോറുകൾ ടീമിന്‍റെ സമ്മർദ്ദം കുറച്ചെന്നും മുംബൈയിൽ നടക്കാനിരിക്കുന്ന സെമി ഫൈനലിൽ മികച്ച പ്രകടനം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും ബുംറ കൂട്ടിച്ചേർത്തു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശേഷിക്കുന്നത് ഒന്നോ രണ്ടോ മത്സരങ്ങള്‍, റണ്‍വേട്ടക്കാരില്‍ സഞ്ജുവിന് ആദ്യ പത്തിലെത്താം; നിലവില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം
ഇനിയാരെ മാറ്റും? അഭിഷേകിനേയോ അതോ കിഷനേയോ? സഞ്ജു സാംസണ് സ്ഥാനമുറപ്പ്; ഇംഗ്ലണ്ടിനെതിരെ സെമിയില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍