- Home
- Sports
- Cricket
- അഫ്രീദി മുതല്‍ ബുംറ വരെ, ലോകകപ്പിന്‍റെ താരമാകാനുള്ള ഊഴം ഇത്തവണ സഞ്ജു സാംസണോ, മലയാളി താരത്തെ കാത്തിരിക്കുന്നത് അപൂര്‍വനേട്ടം
അഫ്രീദി മുതല്‍ ബുംറ വരെ, ലോകകപ്പിന്‍റെ താരമാകാനുള്ള ഊഴം ഇത്തവണ സഞ്ജു സാംസണോ, മലയാളി താരത്തെ കാത്തിരിക്കുന്നത് അപൂര്‍വനേട്ടം
ടി20 ലോകകപ്പ് ഫൈനലിനൊരുങ്ങുമ്പോൾ, നിർണായക മത്സരങ്ങളിലെ തകർപ്പൻ പ്രകടനത്തോടെ, വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും ശേഷം ടൂര്‍ണമെന്‍റിലെ താരമാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാകാൻ സഞ്ജുവിന് അവസരമുണ്ട്.

ആരാകും ആ താരം
ടി20 ലോകകപ്പിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിരശ്ശീല വീഴുമ്പോൾ, ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് കിരീടവിജയികളെ മാത്രമല്ല, ഈ ടൂർണമെന്‍റിലെ മികച്ച താരം ആരായിരിക്കും എന്നറിയാന്‍ കൂടിയാണ്. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യയുടെ സഞ്ജു സാംസൺ ലോകകപ്പിന്‍റെ താരമാകാനുള്ളവരുടെ പട്ടികയില്‍ മുൻനിരയിലുണ്ട്.
വീരനായി തിരിച്ചുവരവ്
വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 പോരാട്ടത്തിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ടോപ് സ്കോററായി കളിയിലെ താരമായ സഞ്ജുവിന് ഫൈനലില്‍ കൂടി മികവ് കാട്ടിയാല്‍ ലോകകപ്പിന്‍റെ താരമാകാന്‍ കഴിയുമെന്നാണ് കരുതുന്നത്. ലോകകപ്പിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടാൽ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനായി സഞ്ജു മാറും. വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസും സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസും നേടി സഞ്ജു ഇന്ത്യയുടെ രക്ഷകനായിരുന്നു. 200-ന് മുകളിലുള്ള സ്ട്രൈക്ക് റേറ്റും സഞ്ജുവിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നു.
കോലിക്ക് മാത്രം സ്വന്തമായ റെക്കോര്‍ഡ്
2014 ലും 2016 ലുമാണ് വിരാട് കോലി ലോകകപ്പിന്‍റെ താരമായത്. രണ്ട് തവണ ലോകകപ്പിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു കളിക്കാരന്‍ കൂടിയാണ് കോലി. 2024-ൽ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയപ്പോൾ 15 വിക്കറ്റുകളുമായി തിളങ്ങിയ ബുംറയായിരുന്നു ടൂർണമെന്‍റിലെ താരം.
ആകെ എട്ടുപേര്‍, ആദ്യം അഫ്രീദി
2007-ൽ ടി20 ലോകകപ്പ് ആരംഭിച്ചത് മുതൽ എട്ടു പേരാണ് 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യയാണ് ചാമ്പ്യൻമാരായതെങ്കിലും പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയായിരുന്നു ലോകകപ്പിലെ താരം. ഏഴ് മത്സരങ്ങളില്‍ നിന്ന് 91 റണ്‍സും 12 വിക്കറ്റും നേടിയാണ് അഫ്രീദി ലോകകപ്പിന്‍റെ താരമായത്.
ദില്‍ഷന്‍റെ ലോകകപ്പ്
2009ൽ ശ്രീലങ്കയെ തോല്‍പിച്ച് പാകിസ്ഥാൻ ആദ്യമായി ചാമ്പ്യൻമാരായ ലോകകപ്പില്‍ ശ്രീലങ്കയുടെ തിലകരത്‌നെ ദിൽഷൻ ആയിരുന്നു മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 317 റണ്‍സടിച്ച പ്രകടനമാണ് ദില്‍ഷനെ ടൂര്‍ണമെന്‍റിലെ താരമാക്കിയത്.
കെവിന്‍ പീറ്റേഴ്സണ്‍
2010 ൽ ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് ചാമ്പ്യൻമാരായപ്പോള്‍ ആറ് മത്സരങ്ങളില്‍ 248 റണ്‍സടിച്ച കെവിന്‍ പീറ്റേഴ്സനായിരുന്നു ലോകകപ്പിലെ മികച്ച താരം.
ഷെയ്ന്‍ വാട്സൺ
2010 ൽ ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് ചാമ്പ്യൻമാരായപ്പോള്‍ ആറ് മത്സരങ്ങളില്‍ 248 റണ്‍സടിച്ച കെവിന്‍ പീറ്റേഴ്സനായിരുന്നു ലോകകപ്പിലെ മികച്ച താരം.
കോലിയുടെ ലോകകപ്പ്
2014ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയോട് തോറ്റപ്പോള്‍ ആറ് മത്സരങ്ങളില്‍ നിന്ന് 319 റണ്‍സടിച്ച വിരാട് കോലിയാണ് ലോകകപ്പിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
വിണ്ടും വിരാട്
2016ല്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം തവണ ടി20 ലോകകപ്പ് ഉയര്‍ത്തിയപ്പോഴും 5 മത്സരങ്ങളില്‍ നിന്ന് 273 റണ്‍സടിച്ച വിരാട് കോലി തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പിന്‍റെ താരമായി.
വാര്‍ണര്‍ അടിച്ച കപ്പ്
2021ല്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് ഓസ്ട്രേലിയ ആദ്യമായി ലോകകപ്പ് ചാമ്പ്യൻമാരായാപ്പോള്‍ ഏഴ് മത്സരങ്ങളില്‍ 289 റണ്‍സടിച്ച ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറായിരുന്നു ലോകകപ്പിലെ താരം.
സാം കറൻ
2022ല്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇംഗ്ലണ്ട് രണ്ടാം വട്ടവും ടി20 ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ആറ് മത്സരങ്ങളില്‍ 12 വിക്കറ്റെടുത്ത സാം കറന്‍ ലോകകപ്പിന്‍റെ താരമായി.
ബുമ്രയാണ് താരം
2022ല്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇംഗ്ലണ്ട് രണ്ടാം വട്ടവും ടി20 ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ആറ് മത്സരങ്ങളില്‍ 12 വിക്കറ്റെടുത്ത സാം കറന്‍ ലോകകപ്പിന്‍റെ താരമായി.
സഞ്ജുവിനൊപ്പം 7 പേര്‍
പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റാവാനുള്ള മത്സരത്തില്‍ സഞ്ജുവിനൊപ്പം ഏഴ് പേരാണുള്ളത്. ഇംഗ്ലണ്ടിന്‍റെ വില്‍ ജാക്സ്, പാകിസ്ഥാന്‍റെ സാഹിബ്സാദ ഫര്‍ഹാന്‍, ദക്ഷിണാഫ്രിക്കയുടെ ലുങ്കി എന്‍ഗിഡി, ഏയ്ഡന്‍ മാര്‍ക്രം, ന്യൂസിലന്‍ഡിന്‍റെ രചിന്‍ രവീന്ദ്ര, ടിം സൈഫര്‍ട്ട്, ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ അമേരിക്കയുടെ ഷാഡ്ലി വാൻ ഷാൽക്വിക്ക് എന്നിവരാണ് പട്ടികയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

