
അഹമ്മദാബാദ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അഹമ്മദാാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും തത്സമം കാണാനാകും. അഞ്ച് മത്സര പരമ്പരിലെ നാലാം മത്സരം പുകമഞ്ഞ് മൂലം ഉപേക്ഷിച്ചപ്പോള്‍ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് അഹമ്മദാബാദില്‍ ജയിച്ച് പരമ്പര നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ഇന് ജയിച്ചാല്‍ ടെസ്റ്റ് പരമ്പര നേട്ടത്തിന് പുറമെ ടി20 പരമ്പര സമനിലാക്കാന്‍ ദക്ഷിണാഫ്രിക്കക്ക് കഴിയും. തുടര്‍ച്ചയായ പതിനാലാം ട20 പരമ്പര നേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ കാല്‍വിരലിന് പരിക്കേറ്റതിനാല്‍ ഇന്ന് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഗില്‍ കളിച്ചില്ലെങ്കില്‍ പകരം സഞ്ജു സാംസണ്‍ ആകും അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങുക. ഗില്‍ ടീമിനൊപ്പം അഹമ്മദാബാദില്‍ എത്തിയിട്ടുണ്ടെങ്കിലും കളിക്കുന്ന കാര്യം സംശയത്തിലാണ്. മോശം ഫോമില്‍ തുടരുന്ന ഗില്ലിന് ഇന്നത്തെ മത്സരത്തില്‍ കൂടി പരാജയപ്പെട്ടാല്‍ അത് വലിയ തിരിച്ചടിയാകും. അതേസയം, ലഭിക്കുന്ന അവസരം നഷ്ടമാക്കിയാല്‍ ഗില്ലിനെ മാറ്റി സഞ്ജുവിനെ ഓപ്പണറാക്കണമെന്ന വാദത്തിന്‍റെ മുനയൊടിയും.
അക്സര്‍ പട്ടേല്‍ പരിക്കേറ്റ് പുറത്തായതിനാന്‍ പ്ലേയിംഗ് ഇലവനില്‍ അക്സര്‍ പട്ടേല്‍ തുടരും.. പേസര്‍ ജസ്പ്രീത് ബുമ്ര പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമ്പോൾ ഹര്‍ഷിത് റാണ പുറത്താകുമെന്നാണ് കരുതുന്നത്.മുഷ്താഖ് അലി ട്രോഫി ടി20 മത്സരങ്ങള്‍ക്ക് വേദിയായയപ്പോള്‍ പിച്ചില്‍ നിന്ന് തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടിയിരുന്നെങ്കിലും ഉയര്‍ന്ന സ്കോറുകള്‍ പിറന്നിരുന്നു. മഞ്ഞുവീഴ്ച രണ്ടാമത് ബൗൾ ചെയ്യുന്ന ടീമിന് പ്രശ്നമാകാനിടയുള്ളതിനാല്‍ ടോ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഇന്ത്യ സാധ്യതാ ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!