'സഞ്ജു എക്സ്പ്രസ് ഹൈവേയിൽ ഫെറാറിക്കും ലംബോർഗിനിക്കും ഇടയിൽ പെട്ട സൈക്കിൾ'; വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

Published : Jan 26, 2026, 01:11 PM IST
Sanju Samson-Santhosh Pandit

Synopsis

ഇയ്യിടെയായി അഭിഷേക് ജി നൽകുന്ന വെടികെട്ടു തുടക്കമാണ് ഇന്ത്യക്ക് പ്രധാനം ആയിരുന്നത്. അത് വീണ്ടും തുടർന്നു. 20 പന്തിൽ 68 റൺസ്, 5 സിക്സ്, 7 ഫോർ.

ഗുവാഹത്തി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണെ വിമര്‍ശിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് തന്‍റെ ക്രിക്കറ്റ് നിരീക്ഷണം നടത്തിയത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10ഉം രണ്ടാം മത്സരത്തില്‍ ആറും റണ്‍സെടുത്ത സഞ്ജു ഇന്നലെ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി പുറത്തായിരുന്നു. സഞ്ജുവിനൊപ്പം ലോകകപ്പ് ടീമില് രണ്ടാം വിക്കറ്റ് കീപ്പറായി ഇടം നേടിയ ഇഷാന്‍ കിഷന്‍ തകര്‍ത്തടിക്കുമ്പോഴാണ് സഞ്ജു നിറം മങ്ങിയത് എന്നത് മലയാളി താരത്തിന്റെ സമ്മര്‍ദ്ദം കൂട്ടുന്നുമുണ്ട്. സഞ്ജുവിനെക്കുറിച്ചും ഇന്ത്യന്യൂിലന്‍ഡ് ടി20 പരമ്പരയെക്കുറിച്ചും സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പ്.

പണ്ഡിറ്റിന്‍റെ ക്രിക്കറ്റ് നിരീക്ഷണം എന്ന തലക്കെട്ടോടെയാണ് കുറപ്പ് തുടങ്ങുന്നത്. ആദ്യം അഭിഷേക് ശർമജിയുടെ ഷോ. പിന്നെ സ്കൈജി ഷോ. ഇടിവെട്ട് കളി. മൂന്നാം ടി20യിലും ന്യൂസിലന്‍ഡിനെ 8 വിക്കറ്റിനു തകർത്ത് ഇന്ത്യ ഏകദിന പരാജയത്തിന് പ്രതികാരം ചെയ്തു ടി20 പരമ്പര (3-0) സ്വന്തമാക്കി.(ഞാനിത് ഇന്ത്യക്ക് ഏകദിന പരമ്പര നഷ്ടപ്പെട്ടപ്പോഴേ മുമ്പേ പ്രവചിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്തു ന്യൂസിലാൻഡ് 153 റണ്‍സെടുത്തു. 3 വിക്കറ്റ് എടുത്ത ബുമ്രജി, രവി ബിഷ്ണോയിജി അടക്കം എല്ലാ ബൗളർമാരും തിളങ്ങി.മറുപടിയിൽ കേരളത്തിന്‍റെ സഞ്ജു സാംസൺ ജി ആദ്യ പന്തിൽ (0)തന്നെ നഷ്ടപ്പെട്ടു.

ഇയ്യിടെയായി അഭിഷേക് ജി നൽകുന്ന വെടികെട്ടു തുടക്കമാണ് ഇന്ത്യക്ക് പ്രധാനം ആയിരുന്നത്. അത് വീണ്ടും തുടർന്നു. 20 പന്തിൽ 68 റൺസ്, 5 സിക്സ്, 7 ഫോർ.വെറും 14 പന്തിൽ 50 നേടിയത് ഏറ്റവും മികച്ച രണ്ടാമത്തെ വേഗതയുള്ള ഫിഫ്റ്റി ആണിത് . ഫസ്റ്റ് നമ്മുടെ യുവരാജ് ജിയുടെതാണ്.12 പന്തിൽ. കൂടെ ഇഷാൻ കിഷൻ ജി (13 പന്തിൽ 28 റൺസ്, 2 സിക്സ്, 3 ഫോര്‍).കഴിഞ്ഞ കളിയോടെ മാരക ഫോമിൽ എത്തിയ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ജി (26 പന്തിൽ 57*, 3 സിക്സ്, 6 ഫോര്‍),പിൻബലത്തിൽ 155 റൺസ്. ലക്ഷ്യം വെറും 10 ഓവറിൽ നേടി ഇന്ത്യ ന്യൂസിലൻഡിനെ ശരിക്കും നാണം കെടുത്തി.

ശരിക്കും അവർ കുറച്ചു കൂടി റൺസ് എടുത്തിരുന്നെങ്കിൽ നമ്മുക്ക് കുറച്ചു കൂടി ഇന്ത്യൻ ബാറ്റിംഗ് ആസ്വദിക്കാമായിരുന്നു എന്നൊക്കെ തോന്നും. ശരിക്കും അവർ ഉയർത്തിയ കുഞ്ഞു ലക്ഷ്യത്തെ നമ്മൾ വീണ്ടും കളിയാക്കിയത് പോലെ ആയി കാര്യങ്ങൾ. എന്നാൽ തീരെ സ്ഥിരത കാണിക്കാത്ത സഞ്ജു സാംസൺജി തുടർച്ചയായി മൂന്നാം കളിയിലും നിരാശപ്പെടുത്തി. എങ്കിലും യുവാക്കളുടെ ടീം പുഷ്പം പോലെ , വെടിക്കെട്ടോടെ ടി20 പരമ്പര തൂക്കി.. വാൽകഷ്ണം: സഞ്ജുജിക്ക് വേണ്ടി വാദിക്കുന്നവർക്ക് വേണ്ടിയെങ്കിലും അദ്ദേഹം ഒരു 15 പന്തിൽ 25 റൺസ് എങ്കിലും നേടണം. ന്യായീകരിക്കാൻ എന്തെങ്കിലും വേണ്ടേ? ഇതൊരു മാതിരി എക്സ്പ്രസ് ഹൈവേയിൽ ഫെറാറിക്കും ലംബോർഗിനിക്കും ഇടയിൽ പെട്ട ഒരു സൈക്കിൾ പോലെയാണ് ഇപ്പോഴത്തെ സഞ്ജുജിയുടെ അവസ്ഥ.അടുത്ത കളിയിൽ ഫോമിൽ എത്തുമെന്ന് കരുതാം എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേക് ശര്‍മയുടെ ബാറ്റില്‍ 'സ്പ്രിംഗ്'? ബാറ്റ് പരിശോധിച്ച് കിവീസ് താരങ്ങള്‍, വീഡിയോ വൈറല്‍
ന്യൂസിലന്‍ഡിനെതിരെ തിലക് വര്‍മ കളിക്കില്ല; ശ്രേയസ് അയ്യര്‍ ടീമിനൊപ്പം തുടരും, സുന്ദറിന്റെ കാര്യത്തില്‍ ആശങ്ക