ഗുജറാത്തിനെ തകര്‍ത്ത് സൗരാഷ്ട്ര; രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെ നേരിടും

Published : Mar 04, 2020, 04:14 PM IST
ഗുജറാത്തിനെ തകര്‍ത്ത് സൗരാഷ്ട്ര; രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെ നേരിടും

Synopsis

രഞ്ജി ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാള്‍- സൗരാഷ്ട്ര മത്സരം. ഇന്ന് നടന്ന സെമിയില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് സൗരാഷ്ട്ര കലാശപ്പോരിന് യോഗ്യത നേടിയത്. കഴിഞ്ഞ ദിവസം ബംഗാള്‍ കര്‍ണാടകയെ തോല്‍പ്പിച്ചിരുന്നു.

രാജ്‌കോട്ട്: രഞ്ജി ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാള്‍- സൗരാഷ്ട്ര മത്സരം. ഇന്ന് നടന്ന സെമിയില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് സൗരാഷ്ട്ര കലാശപ്പോരിന് യോഗ്യത നേടിയത്. കഴിഞ്ഞ ദിവസം ബംഗാള്‍ കര്‍ണാടകയെ തോല്‍പ്പിച്ചിരുന്നു. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 92 റണ്‍സിനായിരുന്നു സൗാരഷ്ട്രയുടെ ജയം. സ്‌കോര്‍ സൗരാഷ്ട്ര 304 & 274, ഗുജറാത്ത് 252 & 234. രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേടിയ ജയദേവ് ഉനദ്ഖട്ടാണ് ഗുജറാത്തിനെ തകര്‍ത്തത്. 

327 റണ്‍സായിരുന്നു ഗുജറാത്തിന്റെ വിജയലക്ഷ്യം. എന്നാല്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഗുജറാത്ത് 234ന് എല്ലാവരും പുറത്തായി. ഉനദ്ഖട് ഏഴ് വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് ഗുജറാത്ത് താരങ്ങളെയും പുറത്താക്കിയിരുന്നു. ചിരാഗ് ഗാന്ധി (96), പാര്‍ത്ഥിവ് പട്ടേല്‍ (93) എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്. മൂന്ന് പേര്‍ക്ക് മാത്രമാണ് ഗുജറാത്ത് നിരയയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ അര്‍പിത് വാസവദയുടെ (139) സെഞ്ചുറിയാണ് സൗരാഷ്ട്രയ്ക്ക് ലീഡ് സമ്മാനിച്ചത്. ചിരാഗ് ജനി (51) വാലറ്റത്ത് മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഷെല്‍ഡണ്‍ ജാക്‌സണിന്റെ (103) സെഞ്ചുറിയാണ് സൗരാഷ്ട്രയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഋജുല്‍ ബട്ടിന്റെ (71) അര്‍ധ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഗുജറാത്ത് 250 കടന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്