
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ 318 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സൗരാഷ്ട്ര പൊരുതുന്നു. ബംഗളൂരുവില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ സൗരാഷ്ട്ര ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിട്ടുണ്ട്. പര്‍സ്വരാജ് റാണ (58), പ്രേരക് മങ്കാദ് (22) എന്നിവരാണ് ക്രീസില്‍. നേരത്തെ, അഥര്‍വ ടൈഡേയുടെ സെഞ്ചുറിയാണ് വിദര്‍ഭയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. യാഷ് റാത്തോഡ് 54 റണ്‍സ് നേടി. സൗരാഷ്ട്രയ്ക്ക് വേണ്ടി അങ്കുര്‍ പന്‍വാര്‍ നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു സൗരാഷ്ട്രയ്ക്ക്. 30 റണ്‍സിനിടെ അവര്‍ക്ക് ഹാര്‍വിക് ദേശായ് (20), വിശ്വരാജ് ജഡേജ (9) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് മങ്കാദ് - സമ്മര്‍ ഗജ്ജാര്‍ (25) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗജ്ജാറിനെ പുറത്താക്കി ദര്‍ഷന്‍ നാല്‍കണ്ഡെ സൗരാഷ്ട്രയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ പര്‍സ്വരാജ് റാണയ്ക്കും (7) തിളങ്ങാനായില്ല. ഇതോടെ നാലിന് 112 എന്ന നിലയിലായി സൗരാഷ്ട്ര.
നേരത്തെ തൈഡെ, റാത്തോഡ് എന്നിവര്‍ക്ക് പുറമെ അമന്‍ മൊഖാതെ (33), രവികുമാര്‍ സമര്‍ത്ഥ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഫൈസ് മുഹമ്മദ് ഷെയ്ഖ് (19), ഹര്‍ഷ് ദുബെ (17), നചികേത് ഭുതെ (8), രോഹിത് ബിങ്കഹര്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദര്‍ഷന്‍ (14), പാര്‍ത്ഥ് രഖാതെ (1) എന്നിവര്‍ പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!