മുന്‍ ക്രിക്കറ്റ് താരത്തിന് കൊവിഡ് 19 സ്ഥിരീകരണം

Published : Mar 20, 2020, 10:45 PM IST
മുന്‍ ക്രിക്കറ്റ് താരത്തിന് കൊവിഡ് 19 സ്ഥിരീകരണം

Synopsis

 ഓഫ് സ്‍പിന്നറായ ഹഖ് 2006 മുതല്‍2015 വരെ 54 ഏകദിനങ്ങളും 24 ടി20യും കളിച്ചിട്ടുണ്ട്

സ്‍കോട്‍ലന്‍ഡ്: സ്‍കോട്‍ലന്‍ഡ് മുന്‍ ക്രിക്കറ്റർ മജീദ് ഹഖിന് കൊവിഡ് 19 സ്ഥിരീകരണം. മുപ്പതിയേഴുകാരനായ താന്‍ സുഖംപ്രാപിച്ചു വരുന്നതായി ജീദ് ഹഖ് ട്വീറ്റ് ചെയ്‍തു.

ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന 2015 ലോകകപ്പിലാണ് താരം അവസാനമായി സ്‍കോട്‍ലന്‍ഡ് കുപ്പായമണിഞ്ഞത്. ഓഫ് സ്‍പിന്നറായ ഹഖ് 2006 മുതല്‍2015 വരെ 54 ഏകദിനങ്ങളും 24 ടി20യും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ് താരം. ഏകദിനത്തില്‍ സ്കോട്‍ലന്‍ഡിന്ർറഎ ഉയർന്ന വിക്കറ്റ് വേട്ടക്കാരന്‍ എന്ന നേട്ടം 2019 വരെ സ്വന്തം പേരിലുണ്ടായിരുന്നു. പേസർ സഫ്‍യാന്‍ ഷരീഫാണ് ഈ നേട്ടം മറികടന്നത്. 

സ്‍കോട്‍ലന്‍ഡില്‍ ഇതുവരെ 266 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

PREV
click me!

Recommended Stories

സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട് വീണ്ടും താഴേക്ക്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല