ഇത് ഒരു ഒന്നൊന്നര ഷോട്ട്, സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീൻ അടിച്ചുതകർത്ത് ഹാരി ബ്രൂക്കിന്‍റെ മാരക സിക്സർ; വീഡിയോ

Published : Feb 28, 2026, 11:04 AM IST
Harry Brook Sixer

Synopsis

വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്‍റെ റൺ ചേസിനിടെ മൂന്നാം ഓവറിലായിരുന്നു സ്കൂപ്പ് സിക്സിലൂടെ ഞെട്ടിച്ചത്.

കൊളംബോ: ടി20 ലോകകപ്പ് സൂപ്പർ-8 പോരാട്ടത്തിൽ ആരാധകരെയും സഹതാരങ്ങളെയും ഒരുപോലെ അമ്പരപ്പിച്ച് ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിന്‍റെ പടുകൂറ്റൻ സിക്‌സർ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ബ്രൂക്ക് അടിച്ച പന്ത് നേരെ ചെന്ന് പതിച്ചത് സ്റ്റേഡിയത്തിലെ കൂറ്റൻ ഡിജിറ്റൽ സ്‌ക്രീനിലാണ്. പന്ത് കൊണ്ടതിന്‍റെ ആഘാതത്തിൽ സ്‌ക്രീനിന്‍റെ ഒരു ഭാഗം തകരുകയും ചെയ്തു.

വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്‍റെ റൺ ചേസിനിടെ മൂന്നാം ഓവറിലായിരുന്നു സ്കൂപ്പ് സിക്സിലൂടെ ഞെട്ടിച്ചത്. മാറ്റ് ഹെൻറിയുടെ പന്തിനെ ഓഫ് സൈഡിലേക്ക് നീങ്ങിനിന്ന് സ്കൂപ്പ് ചെയ്ത ബ്രൂക്ക്, സ്ക്വയർ ലെഗിന് മുകളിലൂടെ പായിക്കുകയായിരുന്നു. ഗാലറിയിലുണ്ടായിരുന്ന വമ്പൻ സ്ക്രീനിൽ പന്ത് കൊണ്ടതോടെ സ്ക്രീനിലെ ഡിസ്പ്ലേയിൽ പൊട്ടലുണ്ടായി. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറുകളിൽ തന്നെ ഫില്‍ സാല്‍ട്ടിന്‍റെയും ജോസ് ബട്‌ലറുടെയും വിക്കറ്റുകൾ നഷ്ടമായതോടെ പ്രതിരോധത്തിലായെങ്കിലും ഹാരി ബ്രൂക്കും (24 പന്തിൽ 26) ജേക്കബ് ബെഥേലും ചേർന്ന് 48 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി കൂട്ടത്തകര്‍ച്ച ഒഴിവാക്കി. നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 43 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ന്യൂസിലന്‍ഡ് വിജയം ഉറപ്പിച്ചിരിക്കെ റെഹാന്‍ അഹമ്മദും വില്‍ ജാക്സും തകര്‍ത്തടിച്ച് ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

 

ഗ്ലെന്‍ ഫിലിപ്സ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 22 റണ്‍സെടുത്ത റെഹാൻ അഹമ്മദും ജാക്സും ചേര്‍ന്ന് മിച്ചല്‍ സാന്‍റ്നര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 16 റണ്‍സടിച്ചു. മാറ്റ് ഹെന്‍റി എറിഞ്ഞ അവസാന ഓവറില്‍ 5 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ സിംഗിളെടുത്ത ജാക്സും അഹമ്മദും മൂന്നാം പന്തില്‍ ലെഗ് ബൈ ബൗണ്ടറിയിലൂടെ ലക്ഷ്യം കണ്ടു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഗ്ലെൻ ഫിലിപ്‌സ് (39), ടിം സൈഫർട്ട് (35), ഫിൻ അലൻ (29) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. ഇംഗ്ലണ്ടിനോട് തോറ്റതോടെ ന്യൂസിലൻഡിന് സെമിയിലെത്തണമെങ്കിൽ ഇന്ന് നടക്കുന്ന പാകിസ്ഥാൻ-ശ്രീലങ്ക മത്സര ഫലത്തെയും നെറ്റ് റൺറേറ്റിനെയും ആശ്രയിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിതാവിന്‍റെ ചിതയൊടുങ്ങും മുമ്പെ രാജ്യത്തിനായി കളിക്കാന്‍ റിങ്കു, വിന്‍ഡീസിനെതിരായ ജീവന്‍മരണപ്പോരിനായി ഇന്ത്യൻ ടീമിനൊപ്പം ചേരും
കന്നി കിരീടം കൺമുന്നിൽ; രഞ്ജി ട്രോഫിയില്‍ കശ്മീര്‍ താരങ്ങള്‍ക്ക് ആവേശം പകരാന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും