
മാഞ്ചസ്റ്റര്‍: ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിക്ക് തിരിച്ചടിയുമായി ഇംഗ്ലണ്ട്. രണ്ടാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെ 113 റണ്‍സിന് തോല്‍പ്പിച്ച് പരമ്പരയില്‍ ഒപ്പമെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസിനെ 198 റണ്‍സിന് പുറത്താക്കിയാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. 312 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് വോക്‌സ്, ഡോം ബെസ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് തകര്‍ത്തത്.
രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് മൂന്നിന് 129 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 57 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറും സഹിത 78 റണ്‍സെടുത്ത സ്‌റ്റോക്‌സാണ് തിളങ്ങിയത്. 62 റണ്‍സെടുത്ത ഷമര്‍ ബ്രൂക്‌സും 55 റണ്‍സ് നേടിയ ജെമെയ്ന്‍ ബ്ലാക്ക് വുഡും മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്നുള്ളൂ. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും(176) രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറിയും രണ്ടിന്നിംഗ്‌സിലുമായി മൂന്ന് വിക്കറ്റും നേടിയ ബെന്‍ സ്റ്റോക്‌സാണ് മാന്‍ ഓഫ് ദ മാച്ച്.
ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റിന് 469 റണ്‍സ് നേടിയ ഇംഗ്ലണ്ട് 287 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!