അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഫലം മാറിയേനെ; 2011 ലോകകപ്പ് ഫൈനലിനെ കുറിച്ച് എയ്ഞ്ചലോ മാത്യൂസ്

By Web TeamFirst Published Jul 20, 2020, 4:03 PM IST
Highlights

20-30 റണ്‍സ് കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെയെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.
 

കൊളംബൊ: 2011 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ 20- 30 റണ്‍സ് കൂടുതലുണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്ന് മുന്‍ ശ്രീലങ്കന്‍ താരം എയ്ഞ്ച്‌ലോ മാത്യൂസ്. പരിക്ക് കാരണം താരത്തിന് ഫൈനല്‍ കളിക്കാനായിരുന്നില്ല. എന്റെ ആദ്യ ഏകദിന ലോകകപ്പായിരുന്നു ഇതെന്നും അതുകൊണ്ട് തന്നെ ഏറെ പ്രിയപ്പെട്ടതാണെന്നും മാത്യൂസ് കൂട്ടിച്ചേര്‍ത്തു.

ഫൈനല്‍ വരെ മികച്ച പ്രകടനമാണ് ശ്രീലങ്ക പുറത്തെടുത്തതെന്നാണ് മാത്യൂസിന്റെ പക്ഷം. അദ്ദേഹം തുടര്‍ന്നു... ''ഫൈനല്‍ വരെ മികച്ച ക്രിക്കറ്റായിരുന്നു ടീം കാഴ്ചവച്ചത്. ഫൈനലില്‍പ്പോലും ലങ്ക നല്ല പ്രകടനം നടത്തി. 20-30 റണ്‍സ് കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെയെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ഫൈനലില്‍ 320 റണ്‍സെങ്കിലും നേടാന്‍ ലങ്കയ്ക്കായിരുന്നെങ്കില്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുമായിരുന്നു. ശക്തമായ ബാറ്റിങ് ലൈനപ്പായിരുന്നു ഇന്ത്യയുടേത്.

ഫ്ളാറ്റ് വിക്കറ്റുകളില്‍ ബാറ്റ്സ്മാന്‍ മികച്ച ഫോമില്‍ ബാറ്റിങ് തുടര്‍ന്നാല്‍ പിന്നീട് പിടിച്ചുനിര്‍ത്തുക വളരെയധികം ബുദ്ധിമുട്ടാണ്. വാംഖഡെയില്‍ റണ്‍സ് കണ്ടെത്തുകയെന്നത് അത്ര ബുദ്ധിമുട്ടായിരുന്നില്ല. ഫൈനലില്‍ ലങ്കയ്ക്കു ജയിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഗൗതം ഗംഭീറും വിരാട് കോലിയും ചേര്‍ന്നു നന്നായി ബാറ്റ് ചെയ്തു. ഇതോടെ ലങ്കയുടെ സാധ്യതകള്‍ അസ്ഥാനത്തായി.'' മാത്യൂസ് പറഞ്ഞുനിര്‍ത്തി.

click me!