
ദില്ലി: അന്താരാഷ്ട്ര യോഗാദിനത്തില്‍ പല ക്രിക്കറ്റ് താരങ്ങളും യോഗ ചെയ്യുന്നതിന്റെ ഫോട്ടോ പങ്കുവച്ചിരുന്നു. മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുഹമ്മദ് കൈഫ്, ഇന്ത്യന്‍ താരം ശ്രേയായ് അയ്യര്‍ എന്നിവരെല്ലാം ഇക്കൂട്ടത്തില്‍ പെടും. എന്നാല്‍ വ്യത്യസ്തമായ ഒന്നാണ് സെവാഗ് പങ്കുവച്ചത്. മലയാള സിനിമയിലെ പാട്ട് പശ്ചാത്തലമാക്കിണ് സെവാഗ് യോഗ ചെയ്യുന്നത്.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ 'ഛോട്ടാ മുംബൈ' എന്ന ചിത്രത്തിലെ 'ചെട്ടിക്കുളങ്ങര ഭരണി നാളില്‍' എന്ന് ആരംഭിക്കുന്ന റീമിക്‌സ് ഗാനമാണ് സേവാഗിന്റെ യോഗ വിഡിയോക്ക് പശ്ചാത്തലമായി വന്നിരിക്കുന്നത്. എം ജി ശ്രീകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഇതോടെ മോഹന്‍ലാലിന്റെ ആരാധകര്‍ കമന്റുകളുമായെത്തി. മോഹന്‍ലാലിന്റെ ചിത്രങ്ങളും ഛോട്ടാ മുംബൈയുടെ പോസ്റ്ററുകളും കമന്റുകളില്‍ നിറഞ്ഞിട്ടുണ്ട്. വീരുവിന്റെ യോഗാ വിഡിയോയ്ക്ക് മോഹന്‍ലാല്‍ യോഗ ചെയ്യുന്ന ചിത്രം കമന്റിട്ടവരുമുണ്ട്. ട്വീറ്റുകള്‍ വായിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!