ലോകകപ്പാണ് മുന്നില്‍, അവരെ രണ്ട് പേരെയും നിരീക്ഷിക്കൂ! വിവിഎസ് ലക്ഷ്മണിന് സെലക്റ്റര്‍മാരുടെ നിര്‍ദേശം

By Web TeamFirst Published Aug 17, 2022, 5:31 PM IST
Highlights

അതിനിടെ ഇരുവരേയും ശ്രദ്ധിക്കാന്‍ സെലക്റ്റര്‍മാര്‍ കോച്ച് വിവിഎസ് ലക്ഷമണിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുള്ളതാണ് സൂചന. ഏഷ്യാ കപ്പും ശേഷം നടക്കുന്ന പരമ്പയും മുന്നില്‍ കണ്ടാണ് ഇരുവരുടെയും ഫിറ്റ്‌നെസ് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹരാരെ: ഏറെ കാലത്തിന് ശേഷമാണ് കെ എല്‍ രാഹുലും ദീപക് ചാഹറും ഇന്ത്യന്‍ ടീമില്‍ കളിക്കാനൊരുങ്ങുന്നത്. റെക്കോര്‍ഡ്് തുകയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗിസ് നിലനിര്‍ത്തിയ ദീപക് ചാഹറിനെ പരിക്കിന് സീസണ്‍ കളിക്കാനായിരുന്നില്ല. രാഹുലാവട്ടെ ഐപിഎല്ലിന് ശേഷം ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. ദീപകിനെ ഏഷ്യാകപ്പിനുള്ള ടീമില്‍ സ്റ്റാന്‍ഡ് ബൈ താരമായി തിരഞ്ഞെടുത്തിട്ടുണ്ട്. രാഹുല്‍ ടീമിലുമുണ്ട്. ഇരുവര്‍ക്കും ഫിറ്റ്‌നെസും ഫോമും വീണ്ടെടക്കാനുളള അവസരമാണിത്.

അതിനിടെ ഇരുവരേയും ശ്രദ്ധിക്കാന്‍ സെലക്റ്റര്‍മാര്‍ കോച്ച് വിവിഎസ് ലക്ഷമണിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുള്ളതാണ് സൂചന. ഏഷ്യാ കപ്പും ശേഷം നടക്കുന്ന പരമ്പയും മുന്നില്‍ കണ്ടാണ് ഇരുവരുടെയും ഫിറ്റ്‌നെസ് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാത്രമല്ല, ടി20 ലോകകപ്പിന് ഇനിയും ഏറെ നാളില്ലെന്നുള്ളതും പ്രധാനമാണ്. ഇരുവരും പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുക്കണമെന്ന് സെലക്റ്റര്‍മാര്‍ക്ക് നിര്‍ബന്ധമുണ്ട്. 

ഏഷ്യാകപ്പില്‍ സ്റ്റാന്‍ഡ് ബൈ താരമാണെങ്കില്‍ പോലും ദീപക് ടീമിലെത്താന്‍ സാധ്യതയേറെയാണ്. പ്രത്യേകിച്ച് ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍. ഭുവനേശ്വര്‍ കുമാറാണ് ടീമിനെ പരിചയസമ്പന്നായ പേസര്‍. ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ടെ മറ്റു പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയേയും പേസറായി ഉപയോഗിക്കാമെന്ന കണക്കൂകൂട്ടല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കുണ്ട്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
 

click me!