രാഹുല്‍ അല്ല ഓപ്പണറാവേണ്ടത്! കൈഫിന്റെ പിന്തുണ മറ്റൊരു യുവതാരത്തിന്; കാരണം വിശദീകരിച്ച് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Aug 17, 2022, 5:05 PM IST
Highlights

ഗില്‍ മൂന്നാം സ്ഥാനത്ത് കളിക്കാനാണ് സാധ്യത. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പറയുന്നത്, ഗില്ലിനെ ഓപ്പണറായി കളിപ്പിക്കണമെന്നാണ്. അതിനുള്ള കാരണവും കൈഫ് വിവരിക്കുന്നുണ്ട്.

ദില്ലി: നാളെ സിംബാബ്‌വെക്കെതിരെ ആദ്യ ഏകദിനം ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ പ്രധാന തലവേദന പ്ലയിംഗ് ഇലവന്‍ തിരഞ്ഞെടുക്കുകയെന്നുള്ളതാണ്. പ്രത്യേകിച്ച് ആദ്യ മൂന്ന് സ്ഥാനങ്ങള്‍. മുന്‍നിരയില്‍ കളിക്കാന്‍ കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളുണ്ട്. രാഹുലിനെ വൈകിയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ, ഗില്ലും ധവാനും ഓപ്പണറാവുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രാഹുല്‍ വരുന്നതോടെ ധവാന്‍- രാഹുല്‍ സഖ്യം ഓപ്പണിംഗിനെത്തും.

ഗില്‍ മൂന്നാം സ്ഥാനത്ത് കളിക്കാനാണ് സാധ്യത. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പറയുന്നത്, ഗില്ലിനെ ഓപ്പണറായി കളിപ്പിക്കണമെന്നാണ്. അതിനുള്ള കാരണവും കൈഫ് വിവരിക്കുന്നുണ്ട്. ''രാഹുല്‍ ഏത് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. അദ്ദേഹം മുമ്പ് അഞ്ചാം നമ്പറിലും കളിച്ചിട്ടുണ്ട്. ദീര്‍ഘകാലം പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന രാഹുലിനെ ഫോം വീണ്ടെടുക്കാനാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. 

വിരാട് കോലിയുടെ കാര്യത്തില്‍ ആധിയുണ്ട്! ബാല്യകാല കോച്ചും താരത്തെ കയ്യൊഴിയുന്നുവോ?

രാഹുലിന് മൂന്നാമത് ഇറങ്ങിയാലും മാച്ച് പ്രാക്ടീസ് ലഭിക്കും. ക്യാപ്റ്റനായ സ്ഥിതിക്ക് എല്ലാം തീരുമാനിക്കേണ്ടത് രാഹുലാണ്. ഗില്‍ തകര്‍പ്പന്‍ ഫോമിലാണ്. വിന്‍ഡീസ് പര്യടനത്തില്‍ നമ്മളത് കണ്ടിട്ടുണ്ട്. അവിടെ ഓപ്പണറായി കളിച്ച ഗില്‍ പരമ്പരയിലെ താരമായിരുന്നു. മാത്രമല്ല, ധവാന്‍- ഗില്‍ കൂട്ടുകെട്ടും ശ്രദ്ധിക്കപ്പെട്ടു.'' കൈഫ് വിശദീകരിച്ചു. 

ഐപിഎല്ലിന് ശേഷം ആദ്യമായാണ് രാഹുല്‍ കളിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് ടീമിന്റെ ഭാഗമാവാനായില്ല. പിന്നാലെ വിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നെങ്കിലും കൊവിഡ് പോസ്റ്റീവായതിനെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു. 

സച്ചിന് എല്ലാം അറിയാം, പക്ഷേ ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല! സാമ്പത്തികാവസ്ഥയെ കുറിച്ച് വിനോദ് കാംബ്ലി

കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
 

click me!