നിരാശപ്പെടുത്തി സജന സജീവൻ, സീനിയർ വനിതാ ടി20യിൽ ഉത്തര്‍പ്രദേശിന് മുന്നില്‍ അടിയറവ് പറഞ്ഞ് കേരളം

Published : Oct 08, 2025, 04:09 PM IST
Sajana Sajeevan

Synopsis

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി 35 റൺസെടുത്ത ദൃശ്യ ഐ വി മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ച വച്ചത്. ക്യാപ്റ്റൻ സജന സജീവൻ 12ഉം എസ് ആശ 10ഉം റൺസെടുത്ത് പുറത്തായി നിരാശപ്പെടുത്തി.

മൊഹാലി: ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. ഉത്തർപ്രദേശ് 19 റൺസിനാണ് കേരളത്തെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 18.2 ഓവറിൽ 88 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ടോസ് നേടിയ ഉത്തർപ്രദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ സമ്പദ ദീക്ഷിത് 15ഉം മുസ്കാൻ മാലിക് അഞ്ചും റൺസെടുത്ത് മടങ്ങി.

തുടർന്നെത്തിയ ക്യാപ്റ്റൻ സൊനാലി സിങ്ങാണ് ഉത്തർപ്രദേശിനെ കരകയറ്റിയത്. 22 റൺസെടുത്ത സൊനാലിയെ സലോണി ദങ്കോരെയാണ് പുറത്താക്കിയത്. തുടർന്ന് അഞ്ചാം വിക്കറ്റിൽ നിഷു ചൗധരിയ്ക്കൊപ്പം ഒത്തു ചേർന്ന അഞ്ജലി സിങ്ങിന്‍റെ പ്രകടനമാണ് ഉത്തർപ്രദേശിന്‍റെ സ്കോർ 100 കടത്തിയത്. 18 പന്തുകളിൽ അഞ്ച് ഫോറടക്കം 31 റൺസുമായി അഞ്ജലി സിങ് പുറത്താകാതെ നിന്നു. നിഷു ചൗധരി 19 റൺസെടുത്തു. കേരളത്തിന് വേണ്ടി സലോനി ഡങ്കോരെ മൂന്നും ദർശന മോഹനും എസ് ആശയും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി 35 റൺസെടുത്ത ദൃശ്യ ഐ വി മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ച വച്ചത്. ക്യാപ്റ്റൻ സജന സജീവൻ 12ഉം എസ് ആശ 10ഉം റൺസെടുത്ത് പുറത്തായി നിരാശപ്പെടുത്തി. ടീമിലെ ബാക്കി ഒരു താരത്തിന് പോലും രണ്ടക്കം കടക്കാനായില്ല. ഉത്തർപ്രദേശിന് വേണ്ടി സോനം യാദവ് മൂന്നും അർച്ചന ദേവി, അഞ്ജലി സിങ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെഞ്ചുറിയടിച്ച ഇഷാൻ കിഷനില്ല, പകരം ഓപ്പണറായി സഞ്ജു, ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ചാഹല്‍
സഞ്ജുവിന് അവസാന വഴി, തിളങ്ങിയില്ലെങ്കില്‍ പെരുവഴി? നാളെ ദക്ഷിണാഫ്രിക്കയോട് സന്നാഹം കളിക്കുന്ന ഇന്ത്യയുടെ പ്രധാന താരങ്ങള്‍