ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുമ്പ് പാകിസ്ഥാന് വന്‍ തിരിച്ചടി; പരിക്കേറ്റ ബാബര്‍ അസം പുറത്ത്

Published : Aug 18, 2026, 08:07 PM IST
Babar Azam

Synopsis

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് പരിക്കേറ്റ പാകിസ്ഥാന്‍ താരം ബാബര്‍ അസം പുറത്തായി. സന്നാഹ മത്സരത്തിനിടെ വലതു കൈയിലെ വിരലിന് പരിക്കേറ്റതിനെ തുടർന്നാണിത്. ബാബറിന്റെ അഭാവത്തില്‍ സല്‍മാന്‍ അലി അഗ പാകിസ്ഥാനെ നയിക്കും.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഹെഡിങ്‌ലെ ടെസ്റ്റിന് മുന്നോടിയായി പാകിസ്ഥാന് കനത്ത തിരിച്ചടി. വലതു കൈയിലെ പരിക്കിനെ തുടര്‍ന്ന് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബാബര്‍ അസം കളിക്കില്ല. ബുധനാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാബറിന്റെ അഭാവം ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പാകിസ്ഥാന് വലിയ വെല്ലുവിളിയാകും. ബെക്കന്‍ഹാമില്‍ പ്രൊഫഷണല്‍ കൗണ്ടി ക്ലബ് സെലക്ട് ഇലവനുമായുള്ള സന്നാഹ മത്സരത്തിനിടയിലാണ് ബാബറിന്റെ വലതു കൈയിലെ നടുവിരലിന് പരിക്കേറ്റത്.

തുടര്‍ന്ന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാബര്‍ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് പാകിസ്ഥാന്‍ മുഖ്യ പരിശീലകന്‍ സര്‍ഫറാസ് അഹമ്മദ് സ്ഥിരീകരിച്ചത്. ബാബറിന്റെ അഭാവത്തില്‍ സല്‍മാന്‍ അലി അഗ പാകിസ്ഥാനെ നയിക്കും. ബാബറിന് ആദ്യ ടെസ്റ്റ് മാത്രമാണ് നഷ്ടമാവുക. എക്‌സ്-റേയില്‍ ഒടിവുകളൊന്നുമില്ലെന്ന് വ്യക്തമായതായും മെഡിക്കല്‍ സംഘം പരുക്ക് നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.

'ബാബറെ മെഡിക്കല്‍ സംഘം വിലയിരുത്തിവരികയാണ്. അദ്ദേഹത്തിന്റെ വിരലിന് ചെറിയ തോതില്‍ വേദനയുണ്ട്. രണ്ടാം ടെസ്റ്റിന് ഇനിയും ദിവസങ്ങളുണ്ട്. അപ്പോഴേക്കും അദ്ദേഹം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,' സര്‍ഫറാസ് പറഞ്ഞു.

ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്ത് സല്‍മാന്‍ അഗ

ടൂര്‍ണമെന്റിലെ നിര്‍ണ്ണായക ഘട്ടത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്ഥാനെ നയിക്കുന്നതിന്റെ വലിയ ഉത്തരവാദിത്തമാണ് സല്‍മാന്‍ അഗയ്ക്ക് ലഭിച്ചിരിക്കുന്നത്. സല്‍മാന്റെ കരിയറിലെ ആദ്യ ടെസ്റ്റ് ക്യാപ്റ്റന്‍സിയാണിത് എങ്കിലും, ഇതിനുമുമ്പ് ടി20 മത്സരങ്ങളില്‍ പാകിസ്ഥാനെ നയിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. 2022-ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച 32 കാരനായ ഈ ഓള്‍റൗണ്ടര്‍, പാകിസ്ഥാന്‍ നിരയിലെ വിശ്വസ്തനായ മിഡില്‍ ഓര്‍ഡര്‍ ബാറ്ററും ഓഫ് സ്പിന്നറുമാണ്. 2013ല്‍ റെഡ്-ബോള്‍ കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന് മികച്ച ഫസ്റ്റ് ക്ലാസ് പരിചയസമ്പത്തുമുണ്ട്.

മറുവശത്ത്, വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിനിടയില്‍ പരിക്കേറ്റ ഷാന്‍ മസൂദ് പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ട്രിനിഡാഡില്‍ സെഞ്ചുറി നേടുന്നതിനിടയില്‍ ജെയ്ഡന്‍ സീല്‍സിന്റെ പന്ത് ഇടതു കൈയിലെ ചൂണ്ടുവിരലില്‍ കൊണ്ടാണ് അദ്ദേഹത്തിന് പരിക്കേറ്റത്. തുടര്‍ന്ന് രണ്ടാം ടെസ്റ്റും ബെക്കന്‍ഹാമിലെ സന്നാഹ മത്സരവും അദ്ദേഹത്തിന് നഷ്ടമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കെസിഎല്‍ പരസ്യചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗം
കെസിഎല്ലിന് നിറച്ചാര്‍ത്തായി ഗ്രീന്‍ഫീല്‍ഡില്‍ ഫാന്‍ വില്ലേജ്; ഓണക്കാലത്ത് കാണികള്‍ക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ