നിതീഷിന് ഏഴ് വിക്കറ്റ്, രഞ്ജിയില്‍ കേരളത്തിന് ലീഡ്; രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിച്ച് പഞ്ചാബ്

By Web TeamFirst Published Jan 12, 2020, 6:46 PM IST
Highlights

പഞ്ചാബിനെതിരെ രഞ്ജി ട്രോഫിയില്‍ കേരളം ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ഒമ്പത് റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്. കേരളത്തിന്റെ 227നെതിരെ പഞ്ചാബ് 218ന് പുറത്താവുകയായിരുന്നു.

തിരുവനന്തപുരം: പഞ്ചാബിനെതിരെ രഞ്ജി ട്രോഫിയില്‍ കേരളം ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ഒമ്പത് റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്. കേരളത്തിന്റെ 227നെതിരെ പഞ്ചാബ് 218ന് പുറത്താവുകയായിരുന്നു. നിതീഷിന്റെ ഏഴ് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. പിന്നീട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളം അഞ്ചിന് 88 എന്ന നിലയിലാണ്. രണ്ടാംദിനം അവസാനിക്കുമ്പോള്‍ ഇതുവരെ 97 റണ്‍സിന്റെ ലീഡാണ് കേരളത്തിനുള്ളത്. 

രണ്ടാം ഇന്നിങ്‌സില്‍ റോബിന്‍ ഉത്തപ്പ (0), രോഹന്‍ പ്രേം (17), അക്ഷയ് ചന്ദ്രന്‍ (31), സച്ചിന്‍ ബേബി (10), വിഷ്ണു വിനോദ് (8) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മുഹമ്മദ് അസറുദ്ദീന്‍ (8), സല്‍മാന്‍ നിസാര്‍ (7) എന്നിവരാണ് ക്രീസില്‍. ഗുര്‍കീരത് മന്‍ പഞ്ചാബിനായി നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ നിതീഷിന്റെ പ്രകടനം കേരളത്തിന് തുണയായി.

71 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഗുര്‍കീരത് മന്‍ (37), വാലറ്റക്കാരന്‍ സിദ്ധാര്‍ത്ഥ് കൗള്‍ (25) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ജലജ് സക്‌സേന, സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!