
അഡ്ലെയ്ഡ്: ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഓപ്പണര്‍ സ്ഥാനം ചോദിച്ചു വാങ്ങിയ സ്റ്റീവ് സ്മിത്തിന്‍റെ അരങ്ങേറ്റം പാളി. വെസ്റ്റ് ഇന്‍ഡീസിനെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്സില്‍ 188 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസീസ് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുത്തിട്ടുണ്ട്.
30 റണ്‍സോടെ ഉസ്മാന്‍ ഖവാജയും ആറ് റണ്‍സുമായി കാമറൂണ്‍ ഗ്രീനും ക്രീസില്‍. ഡേവിഡ് വാര്‍ണര്‍ക്ക് പകരം കരിയറില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങിയ സ്റ്റീവ് സ്മിത്ത് വിന്‍ഡീസിന്‍റെ അരങ്ങേറ്റക്കാരന്‍ പേസര്‍ ഷമര്‍ ജോസഫിന്‍റെ പന്തില്‍ സ്ലിപ്പില്‍ ജസ്റ്റിന്‍ ഗ്രീവ്സിന് ക്യാച്ച് നല്‍കി പുറത്തായി. 26 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 12 റണ്‍സാണ് സ്മിത്തിന്‍റെ സംഭാവന. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തതോടെ ഷമര്‍ ജോസഫ് 85 വര്‍ഷം പഴക്കമുള്ളൊരു വിന്‍ഡീസ് റെക്കോര്‍ഡീനൊപ്പമെത്തി.
കഴിഞ്ഞ 85 വര്‍ഷത്തിനിടെ ആദ്യമയാണ് ടെസ്റ്റില്‍ ഒരു വിന്‍ഡീസ് ബൗളര്‍ വിക്കറ്റ് വീഴ്ത്തി അരങ്ങേറുന്നത്. 1939ല്‍ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ പന്തില്‍ വിക്കറ്റെടുത്ത ടൈറില്‍ ജോണ്‍സണാണ് ഷമര്‍ ജോസഫിന് മുമ്പ് വിന്‍ഡീസിനായി വിക്കറ്റോടെ അരങ്ങേറിയ താരം. ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റോടെ അരങ്ങേറുന്ന 23-ാമത്തെ മാത്രം ബൗളറാണ് ഷമര്‍ ജോസഫ്. സ്മിത്തിന് പിന്നാലെ മാര്‍നസ് ലാബുഷെയ്നിനെയും(10) പുറത്താക്കി ഷമര്‍ ജോസഫ് ഇരട്ട പ്രഹരമേല്‍പ്പിക്കുകയും ചെയ്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി കിര്‍ക് മക്കന്‍സി(50) മാത്രമാണ് ബാറ്റിംഗില്‍ പൊരുതിയത്. 11-ാമനായി ക്രീസിലെത്തിയ ഷമര്‍ ജോസഫ് 41 പന്തില്‍ 36 റണ്‍സെടുത്ത് ടീമിന്‍റെ രണ്ടാമത്തെ ടോപ് സ്കോററായി. 133-9ലേക്ക് വീണ വിന്‍ഡീസിനെ 188ല്‍ എത്തിയച്ചത് ഷമര്‍ ജോസഫിന്‍രെ പോരാട്ടമാണ്. ഓസീസിനായി പാറ്റ് കമിന്‍സും ജോഷ് ഹേസല്‍വുഡും നാല് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!