MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Sports
  • Cricket
  • ഹരാരെയിൽ വൈഭവ് 'സൂര്യ' താണ്ഡവം! 15 ഫോർ, 15 സിക്സ്; ലോക റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ കൗമാര താരം

ഹരാരെയിൽ വൈഭവ് 'സൂര്യ' താണ്ഡവം! 15 ഫോർ, 15 സിക്സ്; ലോക റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ കൗമാര താരം

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യയുടെ വൈഭവ് സൂര്യവന്‍ഷി . ഫൈനലിലെ അതിവേഗ സെഞ്ചുറി, ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്നിവയുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ താരം സ്വന്തമാക്കി. 

2 Min read
Author : Gopalakrishnan C
| Updated : Feb 06 2026, 03:30 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
വൈഭവ് കൊടുങ്കാറ്റ്
Image Credit : BCCI

വൈഭവ് കൊടുങ്കാറ്റ്

അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവന്‍ഷി. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്.

29
അതിവേഗ സെഞ്ചുറി
Image Credit : Getty

അതിവേഗ സെഞ്ചുറി

അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് 55 പന്തില്‍ സെഞ്ചുറിയിലെത്തിയ വൈഭവ് ഇന്ന് അടിച്ചെടുത്തത്.

Related Articles

Related image1
'ഇഷാൻ കിഷനോ, തിലക് വര്‍മയോ ഒന്നുമല്ല, ശരിക്കും അവനാണ് മോസ്റ്റ് ഡേഞ്ചറസ്'; ഇന്ത്യൻ ഓപ്പണറെക്കുറിച്ച് റിഷഭ് പന്ത്
Related image2
അമേരിക്കക്കെതിരെ ഇന്ത്യയുടെ പടയൊരുക്കം, സഞ്ജുവിന് പ്രതീക്ഷയുടെ തരിപോലും അവശേഷിപ്പിക്കാതെ കിഷൻ, സാധ്യതാ ഇലവന്‍
39
അതിവേഗ 50
Image Credit : Getty

അതിവേഗ 50

32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ അതിവേഗ ഫിഫ്റ്റിയുടെ റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

49
അതിവേഗ 150
Image Credit : Getty

അതിവേഗ 150

അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ അതിവേഗ 150 റണ്‍സിന്‍റെ റെക്കോര്‍ഡും വൈഭവ് അടിച്ചെടുത്തു. 71 പന്തിലാണ് വൈഭവ് 150 പിന്നിട്ടത്. ഈ ലോകകപ്പില്‍ സ്കോട്‌ലന്‍ഡിനെതിരെ 98 പന്തില്‍ 150 കടന്ന ഇംഗ്ലണ്ടിന്‍റെ ബെന്‍ മയെസിന്‍റെ റെക്കോര്‍ഡാണ് വൈഭവ് തിരുത്തിയത്.

59
ചരിത്രത്തിലെ രണ്ടാമത്തേത്
Image Credit : Getty

ചരിത്രത്തിലെ രണ്ടാമത്തേത്

അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോര്‍ഡും വൈഭവ് ഇന്ന് അടിച്ചെടുത്തു. ഈ ലോകകപ്പില്‍ ജപ്പാനെതിരെ 51 പന്തില്‍ സെഞ്ചുറി നേടിയ ഓസ്ട്രേലിയയുടെ വിൽ മലായ്‌ചുക്കിന്‍റെ പേരിലാണ് വേഗമേറിയ സെഞ്ചുറി റെക്കോര്‍‍ഡ്.

69
ഉയര്‍ന്ന സ്കോറില്‍ രണ്ടാമൻ
Image Credit : Getty

ഉയര്‍ന്ന സ്കോറില്‍ രണ്ടാമൻ

80 പന്തില്‍ 175 റണ്‍സെടുത്ത് പുറത്തായ വൈഭവ് അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോര്‍ഡും സ്വന്തമാക്കി. അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറുമാണിത്. ഈ ലോകകപ്പില്‍ ജപ്പാനെതിരെ ശ്രീലങ്കയുടെ വിരാന്‍ ചമുദിത 192 റണ്‍സടിച്ചിരുന്നു.

79
ഫൈനലില്‍ സെഞ്ചുറി നേടുന്ന ആറാമന്‍
Image Credit : Getty

ഫൈനലില്‍ സെഞ്ചുറി നേടുന്ന ആറാമന്‍

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ആറാമത്തെ താരവും രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് വൈഭവ്. 2012ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടിയ ഉന്‍മുക്ത് ചന്ദാണ് ആദ്യ ഇന്ത്യൻ താരം.

89
സിക്സര്‍ റെക്കോര്‍ഡ്
Image Credit : Getty

സിക്സര്‍ റെക്കോര്‍ഡ്

അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും വൈഭവിന്‍റെ പേരില്‍. 2016, 2018 ലോകകപ്പുകളിലായി 18 സിക്സുകള്‍ പറത്തിയ ന്യൂസിലന്‍ഡിന്‍റെ ഫിന്‍ അലനെ മറികടന്ന വൈഭവ് ഒറ്റ ലോകകപ്പില്‍ തന്നെ 30 സിക്സുമായി ഒന്നാമനായി. അണ്ടര്‍ 19 ലോകകപ്പില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ്(15) അടിക്കുന്ന താരമെന്ന റെക്കോര്‍ഡും ഇന്ന് വൈഭവ് സ്വന്തമാക്കി. 2008ല്‍ 12 സിക്സ് അടിച്ച ഓസ്ട്രേലിയയുടെ മൈക്കല്‍ ഹില്ലിനെയാണ് വൈഭവ് മറികടന്നത്.

99
അടിയോട് അടി
Image Credit : Getty

അടിയോട് അടി

80 പന്തില്‍ 175 റണ്‍സെടുത്ത് പുറത്തായ വൈഭവ് 15 ഫോറും 15 സിക്സും പറത്തി. വൈഭവ് നേടിയ 175 റണ്‍സില്‍ 150 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്
വൈഭവ് സൂര്യവംശി
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യക്ക് വന്‍ തിരിച്ചടി; ഹര്‍ഷിത് റാണയ്ക്ക് ടൂര്‍ണമെന്റ് നഷ്ടമാകും, പകരക്കാരനെ അറിയാം
Recommended image2
ഹരാരെയില്‍ ആഞ്ഞടിച്ച് വൈഭവ് കൊടുങ്കാറ്റ്, 55 പന്തില്‍ സെഞ്ചുറി, അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്
Recommended image3
'ഇഷാൻ കിഷനോ, തിലക് വര്‍മയോ ഒന്നുമല്ല, ശരിക്കും അവനാണ് മോസ്റ്റ് ഡേഞ്ചറസ്'; ഇന്ത്യൻ ഓപ്പണറെക്കുറിച്ച് റിഷഭ് പന്ത്
Related Stories
Recommended image1
'ഇഷാൻ കിഷനോ, തിലക് വര്‍മയോ ഒന്നുമല്ല, ശരിക്കും അവനാണ് മോസ്റ്റ് ഡേഞ്ചറസ്'; ഇന്ത്യൻ ഓപ്പണറെക്കുറിച്ച് റിഷഭ് പന്ത്
Recommended image2
അമേരിക്കക്കെതിരെ ഇന്ത്യയുടെ പടയൊരുക്കം, സഞ്ജുവിന് പ്രതീക്ഷയുടെ തരിപോലും അവശേഷിപ്പിക്കാതെ കിഷൻ, സാധ്യതാ ഇലവന്‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved