വിന്‍ഡീസ് വെള്ളിടി ഷമര്‍ ജോസഫ് ഐപിഎല്ലിന്, മൂന്ന് കോടി മുടക്കി സ്വന്തമാക്കിയത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്

Published : Feb 11, 2024, 10:31 AM ISTUpdated : Feb 11, 2024, 10:33 AM IST
വിന്‍ഡീസ് വെള്ളിടി ഷമര്‍ ജോസഫ് ഐപിഎല്ലിന്, മൂന്ന് കോടി മുടക്കി സ്വന്തമാക്കിയത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്

Synopsis

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ ഷമര്‍ ജോസഫ് കരിയറിലെ ആദ്യ പന്തില്‍ തന്നെ ഓസ്ട്രേലിയന്‍ ബാറ്ററായ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് അരങ്ങേറിയത്.

ലഖ്നൗ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റത്തില്‍ തന്നെ താരമായ വെസ്റ്റ് ഇൻഡീസ് പേസര്‍ ഷമര്‍ ജോസഫ് ഐപിഎല്ലിന്. ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിന് പകരം ഷമര്‍ ജോസഫിനെ സ്വന്തമാക്കിയത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സാണ്. മൂന്ന് കോടി രൂപക്കാണ് ഷമര്‍ ലഖ്നൗ ടീമിലെത്തുന്നത്. ജോലിഭാരം കുറക്കുന്നതിന്‍റെ ഭാഗമായാണ് മാര്‍ക്ക് വുഡിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐപിഎല്ലില്‍ നിന്ന് പിന്‍വലിച്ചത്. ഐപിഎല്ലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പേസര്‍ ജോഫ്ര ആര്‍ച്ചറെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരുന്നു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ ഷമര്‍ ജോസഫ് കരിയറിലെ ആദ്യ പന്തില്‍ തന്നെ ഓസ്ട്രേലിയന്‍ ബാറ്ററായ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് അരങ്ങേറിയത്. ആദ്യ ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കിയ ഷമര്‍ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് പിഴുത് വിന്‍ഡീസിന് അവിസ്മരണീയ വിജയം സമ്മാനിച്ചതോടെയാണ് ക്രിക്കറ്റ് ലോകത്ത് സൂപ്പര്‍ താരമായത്.

ലോകകപ്പിൽ വീണ്ടുമൊരു ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍; കിരീടമുയര്‍ത്തി ചേട്ടന്‍മാരുടെ കണക്കു തീര്‍ക്കാൻ കൗമാരപ്പട

ഓസ്ട്രേലിയയില്‍ ടെസ്റ്റില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ് വിജയം നേടിയത് ഷമറിന്‍റെ ബൗളിംഗ് മികവിലായിരുന്നു. ടെസ്റ്റ് പരമ്പരക്ക് ശേഷം നാട്ടിലെത്തിയ ഷമറിനെ വീരോചിത വരവേല്‍പ്പാണ് നാട്ടുകാരും ക്രിക്കറ്റ് ബോര്‍ഡും ചേര്‍ന്നൊരുക്കിയത്. നേരത്തെ ഐപിഎല്‍ മിനി താര ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഷമറിനെ ആരും ടീമിലെടുത്തിരുന്നില്ല.

ചേട്ടന്‍മാര്‍ക്ക് വേണ്ടി ഓസ്ട്രേലിയയോട് പ്രതികാരം വീട്ടുമോ; മറുപടി നല്‍കി അണ്ടര്‍ 19 ക്യാപ്റ്റൻ ഉദയ് സഹാരണ്‍

മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും ഷമറിനെ നോട്ടമിട്ടിരുന്നെങ്കിലും ഒടുവില്‍ ലഖ്നൗ തന്നെ വിന്‍ഡീസ് പേസ് സെന്‍സേഷനെ ടീമിലെത്തിച്ചു. പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ ടോം കറന് പകരം ഷമറിനെ ആര്‍സിബി ടീമിലെത്തിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ടീമുകളെയും പിന്നിലാക്കി കെ എല്‍ രാഹുലിന്‍റെ ലഖ്നൗ മാര്‍ക്ക് വുഡിന് പകരം ഷമറിനെ ടീമിലെത്തിച്ചു ഞെട്ടിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്