ഇന്ത്യ സെമിയിൽ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ പാകിസ്ഥാനെയും തോൽപിച്ചു. തോൽവിയുടെ വക്കിൽ നിന്ന് പൊരുതിക്കയറിയ ഇരുടീമിന്‍റെയും കരുത്ത് വ്യക്തമാക്കുന്നതായിരുന്നു സെമിഫൈനൽ പോരാട്ടം.
ബെനോനി: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് ഓസ്ട്രേലിയയാണ് ഫൈനലിലെ എതിരാളികൾ. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സാറ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി+ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ആറാം കിരീടത്തിനരികെയുള്ള ഇന്ത്യ തുടർച്ചയായ അഞ്ചാം ഫൈനലിനാണ് ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യൻമാരുടെ അവസാന കടമ്പ കരുത്തരായ ഓസ്ട്രേലിയയാണ്. 2018നുശേഷം ആദ്യമായാണ് ഓസീസ് കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. 2010ല്‍ മിച്ചല്‍ മാര്‍ഷിന്‍റെ കീഴിലാണ് ഓസീസ് അവസാനമായി അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയത്.
ഇന്ത്യ സെമിയിൽ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ പാകിസ്ഥാനെയും തോൽപിച്ചു. തോൽവിയുടെ വക്കിൽ നിന്ന് പൊരുതിക്കയറിയ ഇരുടീമിന്‍റെയും കരുത്ത് വ്യക്തമാക്കുന്നതായിരുന്നു സെമിഫൈനൽ പോരാട്ടം. എല്ലാ കളിയും ജയിച്ച് കിരീടപ്പോരിനിറങ്ങുന്ന ഇന്ത്യയുടെ ബാറ്റർമാർ ഉഗ്രൻ ഫോമിൽ. 389 റൺസുമായി ക്യാപ്റ്റൻ ഉദയ് സഹറാനും 336 റൺസുമായി മുഷീർ ഖാനും 294 റൺസുമായി സച്ചിൻ ദസും റൺവേട്ടക്കാരിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്.
കോണ്‍ഗ്രസ് നേതാവിന്‍റെ മകള്‍, ആദ്യം കര്‍ണി സേനാ നേതാവായി, പിന്നാലെ ബിജെപി എംഎല്‍എ; ആരാണ് റിവാബ ജഡേജ
ആറ് കളിയിൽ 17 വിക്കറ്റ് വീഴ്ത്തിയ സൗമിക് പാണ്ഡേയാണ് ബൗളിംഗ് നിരയിലെ കരുത്തൻ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും ഓസീസും നേർക്കുനേർ വരുന്നത് മൂന്നാം തവണ. 2012ലും 2018ലും ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒൻപതാം തവണയാണ് ഇന്ത്യ കിരീടപ്പോരിന് ഇറങ്ങുന്നത്. മൂന്ന് തവണ ഫൈനലിൽ തോറ്റ ഇന്ത്യ അഞ്ചുതവണ കപ്പുയർത്തി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്. അതിന് കണക്കു തീര്‍ക്കാന്‍ വേണ്ടി കൂടിയാണ് കൗമരപ്പട ഇറങ്ങുന്നത്. ഇത് മൂന്നാം തവണയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2012ല്‍ ഉന്‍മുക്ത് ചന്ദിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ഓസീസിനെ വീഴ്ത്തി കിരീടം നേടിയപ്പോള്‍ 2018ല്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യ മന്‍ജ്യോത് കല്‍റയുടെ നേതൃത്വത്തില്‍ കപ്പുയര്‍ത്തി.
