പരമ്പരയിൽ ഇതുവരെ തിളങ്ങാൻ കഴിയാത്തതിന്‍റെ ക്ഷീണം സഞ്ജു കാര്യവട്ടത്ത് തീർക്കുമെന്ന് പ്രതീക്ഷയെന്നും സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ആവേശത്തിലാണ് സഞ്ജുവെന്നും വിനോദ്‌കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് അഞ്ചാം ടി20ക്കായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത് റണ്ണൊഴുകുന്ന പിച്ചെന്ന് കെസിഎ സെക്രട്ടറി വിനോദ് കുമാർ. കാര്യവട്ടത്ത് മികച്ച പ്രകടനം നടത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് മലയാളി താരം സഞ്ജു സാംസണെന്നും കെസിഎ സെക്രട്ടറി എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാര്യവട്ടത്ത് സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കും.സഞ്ജുവിനോട് രണ്ട് ദിവസം മുമ്പ് സംസാരിച്ചിരുന്നു. പരമ്പരയിൽ ഇതുവരെ തിളങ്ങാൻ കഴിയാത്തതിന്‍റെ ക്ഷീണം സഞ്ജു കാര്യവട്ടത്ത് തീർക്കുമെന്ന് പ്രതീക്ഷയെന്നും സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ആവേശത്തിലാണ് സഞ്ജുവെന്നും വിനോദ്‌കുമാര്‍ പറഞ്ഞു.
പരമ്പരയിലെ ആദ്യ മൂന്ന് കളികളില്‍ ഒരു ഗോള്‍ഡന്‍ ഡക്കുള്‍പ്പെടെ 16 റണ്‍സ് മാത്രമടിച്ച സഞ്ജു വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 15 പന്തില്‍ 24 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും വലിയ സ്കോര്‍ നേടാനാവഞ്ഞതും ഔട്ടായ രീതിയുമെല്ലാം കാര്യവട്ടത്ത് സഞ്ജു കളിക്കാനിറങ്ങുമോ എന്ന് ആസങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആരാധകരുടെ ആശങ്ക അകറ്റുന്നതാണ് കെസിഎ സെക്രട്ടറിയുടെ വാക്കുകള്‍.
വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 50 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയ പശ്ചാത്തലത്തില്‍ കാര്യവട്ടം ടി20യില്‍ ടീമില്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. വിശാഖപട്ടണത്ത് ആറ് ബാറ്റര്‍മാരുമായി കളിച്ച ഇന്ത്യയുടെ തന്ത്രം തിരിച്ചടിച്ച പശ്ചാത്തലത്തില്‍ കാര്യവട്ടത്ത് ബാറ്റിംഗ് നിരയിലേക്ക് ഇഷാന്‍ കിഷന്‍ തിരിച്ചെത്താനാണ് സാധ്യത.


