ജിന്നിനേക്കാള്‍ വലുത് ജീവന്‍; മദ്യനിർമാണം നിർത്തി സാനിറ്റൈസറുകളുമായി ഷെയ്ൻ വോണ്‍

By Web TeamFirst Published Mar 21, 2020, 9:16 PM IST
Highlights

വോണിന്‍റെ മദ്യനിർമാണശാലയിൽ ജിന്നിന്‍റെ ഉൽപാദനം നിർത്തിവച്ചു. ക്ഷാമം നേരിടുന്ന സാനിറ്റൈസറുകളാണ് ഇപ്പോൾ ഇവിടെ ഉൽപാദിപ്പിക്കുന്നത്. 

സിഡ്‍നി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണും. വോണിന്‍റെ മദ്യനിർമാണശാലയിൽ ജിന്നിന്‍റെ ഉൽപാദനം നിർത്തിവച്ചു. ക്ഷാമം നേരിടുന്ന സാനിറ്റൈസറുകളാണ് ഇപ്പോൾ ഇവിടെ ഉൽപാദിപ്പിക്കുന്നത്. 

Read more: കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടോ? പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരമറിയിക്കാം

വോണിന്‍റെ സെവന്‍സീറോ എയ്റ്റ് ജിന്‍ എന്ന കമ്പനി 70 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യമുള്ള സാനിറ്റൈസറാണ് ഉൽപാദിപ്പിക്കുന്നത്. ഇത് പശ്ചിമ ഓസ്ട്രേലിയയിലെ ആശുപത്രികൾക്കാണ് നൽകുക. തന്‍റെ മാതൃക മറ്റുള്ളവരും പിന്തുടരണമെന്നും എല്ലാവരും ആരോഗ്യരക്ഷാപ്രവർത്തകരെ സഹായിക്കണമെന്നും വോൺ പറഞ്ഞു. 

So proud of our team ❤️ https://t.co/Vo1vjo0nyq

— Shane Warne (@ShaneWarne)

So proud of all the team !!!!!! Well done guys & let’s hope a lot of other companies follow suit too ❤️https://t.co/oK4xgMvvtM

— Shane Warne (@ShaneWarne)

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2007ല്‍ വിരമിച്ച വോണ്‍ 708 വിക്കറ്റ് വീഴ്‍ത്തിയിട്ടുണ്ട്. 145 ടെസ്റ്റുകളില്‍ നിന്നാണ് ഇത്രയും വിക്കറ്റ് സ്വന്തമാക്കിയത്. 194 ഏകദിനങ്ങള്‍ കളിച്ച താരം 293 വിക്കറ്റും നേടി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!