MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • റിങ്കു സിംഗ് പുറത്ത്, പാകിസ്ഥാനെതിരെ ഓപ്പണറായി അടിച്ചുതകര്‍ക്കാൻ സഞ്ജു, ടീമില്‍ 3 നിർണായക മാറ്റങ്ങള്‍, ഇന്ത്യയുടെ സാധ്യതാ ടീം

റിങ്കു സിംഗ് പുറത്ത്, പാകിസ്ഥാനെതിരെ ഓപ്പണറായി അടിച്ചുതകര്‍ക്കാൻ സഞ്ജു, ടീമില്‍ 3 നിർണായക മാറ്റങ്ങള്‍, ഇന്ത്യയുടെ സാധ്യതാ ടീം

ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ അഭിഷേക് ശര്‍മ പ്ലേയിംഗ് ഇലവനിലുണ്ടാകുമോ സഞ്ജു സാംസണ്‍ ഓപ്പണറായി തുടരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

2 Min read
Author : Gopalakrishnan C
Published : Feb 14 2026, 12:55 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111
വെടിക്കെട്ട് തുടരാന്‍ ഇഷാന്‍
Image Credit : AFP

വെടിക്കെട്ട് തുടരാന്‍ ഇഷാന്‍

നമീബിയക്കെതിരെ നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് ഇഷാൻ കിഷന്‍റെ ടീമിലെ ഓപ്പണര്‍ സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചിട്ടുണ്ട്. കൊളംബോയിലെ സ്ലോ പിച്ചില്‍ പാകിസ്ഥാനെതിരെ ഇഷാന്‍ കിഷന്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കം ഇന്ത്യക്ക് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്.

211
സഞ്ജുവോ അഭിഷേകോ?
Image Credit : Getty

സഞ്ജുവോ അഭിഷേകോ?

അസുഖബാധിതനായ അഭിഷേക് ശര്‍മ സുഖം പ്രാപിച്ചുവരികയാണെങ്കിലും വരാനിരിക്കുന്ന നിര്‍ണായക സൂപ്പര്‍ 8 പോരാട്ടങ്ങള്‍ കണക്കിലെടുത്ത് പാകിസ്ഥാനെതിരെ അഭിഷേകിനെ കളിപ്പിക്കാൻ ഇറക്കണോ എന്ന ആശങ്ക ഇന്ത്യൻ ക്യാംപിലുണ്ട്. അതുകൊണ്ട് തന്നെ പാകിസ്ഥാനെതിരെ സഞ്ജു സാംസണെ തന്നെ ഓപ്പണറായി കളിപ്പിക്കാനാണ് സാധ്യത. നമീബിയക്കെതിരായ മത്സരത്തിന്‍റെ ടോസ് സമയത്ത് അഭിഷേക് ഒന്നോ രണ്ടോ മത്സരം പുറത്തിരിക്കുമെന്നായിരുന്നു ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയത്. പാക് ടീമിലെ ഓഫ് സ്പിന്നറായ ഉസ്മാന്‍ താരിഖിന്‍റെ വെല്ലുവിളി നേരിടാന്‍ വലം കൈയന്‍ ബാറ്റര്‍ വേണമെന്നതും സഞ്ജുവിന്‍റെ സാധ്യത കൂട്ടുന്നു.

Related Articles

Related image1
ലോകകപ്പിനിടെ അഫ്ഗാനിസ്ഥാൻ ടീം അംഗത്തിന് ഹൃദയാഘാതം, ഡൽഹിയിൽ അടിയന്തര ശസ്ത്രക്രിയ
Related image2
ഓസീസ് വീഴുമെന്ന് പ്രവചിച്ചവൻ ദേ വീണ്ടും വരുന്നു; ഇന്ത്യ പാകിസ്ഥാനോട് തോൽക്കുമെന്ന് പ്രവചനം; ഞെട്ടി ആരാധകർ
311
തിലകിന് ഫോമിലാവണം
Image Credit : AFP

തിലകിന് ഫോമിലാവണം

പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ തിലക് വര്‍മയില്‍ നിന്ന് ഇന്ത്യ മികച്ചൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് തിലക് ആയിരുന്നു. പാകിസ്ഥാനെതിരെ തിലക് തിളങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

411
സൂര്യയുടെ പ്രകടനം നിര്‍ണായകം
Image Credit : Getty

സൂര്യയുടെ പ്രകടനം നിര്‍ണായകം

ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ അപരാജിത അര്‍ധസെഞ്ചുറി നേടി ടീമിന്‍റെ രക്ഷകനായ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവില്‍ നിന്നും ഇന്ത്യ മറ്റൊരു മികച്ച ഇന്നിംഗ്സ് നാളെ പ്രതീക്ഷിക്കുന്നു. നമീബിയക്കെതിരെ നിരാശപ്പെടുത്തിയ സൂര്യ നാളെ വീണ്ടും ഉദിച്ചുയരുമെന്നാണ് കരുതുന്നത്.

511
ഹീറോ ആവാൻ പാണ്ഡ്യ
Image Credit : BCCI\Twitter

ഹീറോ ആവാൻ പാണ്ഡ്യ

പാകിസ്ഥാനെതിരെ എക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്ന് ബാറ്റുകൊണ്ടു ബോളുകൊണ്ടും മറ്റൊരു മികച്ച പ്രകടനം ഇന്ത്യ നാളെ പ്രതീക്ഷിക്കുന്നു.

611
ദുബെ വെടിക്കെട്ട്
Image Credit : stockPhoto

ദുബെ വെടിക്കെട്ട്

പാക് സ്പിന്നര്‍മാരെ നേരിടാന്‍ ഇന്ത്യയുടെ പ്രധാന ആയുധം സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ശിവം ദുബെ ആയിരിക്കും. മധ്യനിരയില്‍ ദുബെയുടെ ഫിനിഷിംഗിലായിരിക്കും ഇന്ത്യ നാളെ പ്രതീക്ഷ വെക്കുക.

711
അക്സര്‍ ഫോമിലാവുമോ
Image Credit : AFP

അക്സര്‍ ഫോമിലാവുമോ

സമീപകാലത്തായിയ ബാറ്റിംഗില്‍ നിറം മങ്ങുന്ന അക്സര്‍ പട്ടേല്‍ വീണ്ടും ഫോമിലാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ രണ്ട് കളികളിലും അക്സറിന് ബാറ്റിംഗില്‍ ഫോമിലാവാനായിരുന്നില്ല.

811
സുന്ദര്‍ പ്ലേയിംഗ് ഇലവനില്‍
Image Credit : X/Sundarwashi5

സുന്ദര്‍ പ്ലേയിംഗ് ഇലവനില്‍

റിങ്കു സിംഗിന് പകരം നാളെ ഇന്ത്യ വാഷിംഗ്ടണ്‍ സുന്ദറിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രേമദാസ സ്റ്റേഡിയത്തില്‍ സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണയും പാക് ടീമിലെ ഇടം കൈയന്‍മാരുടെ സാന്നിധ്യവും സുന്ദറിന്‍റെ സാധ്യത കൂട്ടുന്നു. റിങ്കു സിംഗിനെ പുറത്തിരുത്തി സുന്ദറിനെ കളിപ്പിക്കുന്നതിലൂടെ ബാറ്റിംഗ് കരുത്ത് കൂട്ടാനും ഇന്ത്യക്കാവും.

911
കറക്കിയിടാന്‍ വരുണ്‍
Image Credit : Getty

കറക്കിയിടാന്‍ വരുണ്‍

നമീബീയയക്കെതിരെ രണ്ടോവറില്‍ മൂന്ന് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാകും നാളെ ഇന്ത്യയുടെ വജ്രായുധം. സ്പിന്‍ പിച്ചില്‍ വരുണിന്‍റെ നാലോവറുകള്‍ നിര്‍ണായകമാകും.

1011
അര്‍ഷ്ദീപോ കുല്‍ദീപോ?
Image Credit : Getty

അര്‍ഷ്ദീപോ കുല്‍ദീപോ?

സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ അര്‍ഷ്ദീപിന് പകരം കുല്‍ദീപിനെ ഇറക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ഇന്ത്യ സാഹസത്തിന് തയാറാവുമോ എന്ന് കണ്ടറിയണം. അര്‍ഷ്ദീപ് പുറത്തിരുന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയുമായും ഇന്ത്യയുടെ ന്യൂബോള്‍ കൈകാര്യം ചെയ്യുക.

1111
ബുമ്രയുടെ പ്രകടനം നിര്‍ണായകം
Image Credit : Getty

ബുമ്രയുടെ പ്രകടനം നിര്‍ണായകം

യോര്‍ക്കറുകള്‍ക്കൊപ്പം മികച്ച സ്ലോ ബോളുകളും എറിയുന്ന ജസ്പ്രീത് ബുമ്രയുടെ പ്രകടനം നാളെ നിര്‍ണായകമാകും. നമീബിയക്കെതിരെ പവര്‍ പ്ലേയില്‍ പന്തെറിയാതിരുന്ന ബുമ്ര പാകിസ്ഥാനെതിരെ പവര്‍ പ്ലേയില്‍ പന്തെറിയാനെത്തുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
ഓസീസ് വീഴുമെന്ന് പ്രവചിച്ചവൻ ദേ വീണ്ടും വരുന്നു; ഇന്ത്യ പാകിസ്ഥാനോട് തോൽക്കുമെന്ന് പ്രവചനം; ഞെട്ടി ആരാധകർ
Recommended image2
ലോകകപ്പിനിടെ അഫ്ഗാനിസ്ഥാൻ ടീം അംഗത്തിന് ഹൃദയാഘാതം, ഡൽഹിയിൽ അടിയന്തര ശസ്ത്രക്രിയ
Recommended image3
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം വെള്ളത്തിലാകുമോ?, കൊളംബോയിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്
Related Stories
Recommended image1
ലോകകപ്പിനിടെ അഫ്ഗാനിസ്ഥാൻ ടീം അംഗത്തിന് ഹൃദയാഘാതം, ഡൽഹിയിൽ അടിയന്തര ശസ്ത്രക്രിയ
Recommended image2
ഓസീസ് വീഴുമെന്ന് പ്രവചിച്ചവൻ ദേ വീണ്ടും വരുന്നു; ഇന്ത്യ പാകിസ്ഥാനോട് തോൽക്കുമെന്ന് പ്രവചനം; ഞെട്ടി ആരാധകർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved