ശശാങ്ക് അന്നേ പറഞ്ഞു, പഞ്ചാബ് പ്ലേ ഓഫിലെത്തുമെന്നല്ല, ടോപ് 2വിൽ ഫിനിഷ് ചെയ്യുമെന്ന്, വീണ്ടും വൈറലായി ആ പ്രവചനം

Published : May 27, 2025, 10:33 AM IST
ശശാങ്ക് അന്നേ പറഞ്ഞു, പഞ്ചാബ് പ്ലേ ഓഫിലെത്തുമെന്നല്ല, ടോപ് 2വിൽ ഫിനിഷ് ചെയ്യുമെന്ന്, വീണ്ടും വൈറലായി ആ പ്രവചനം

Synopsis

എന്തുകൊണ്ടാണ് പഞ്ചാബ് പ്ലേ ഓഫിലെത്തുമെന്ന് ഉറപ്പിച്ചു പറയുന്നത് എന്ന് ചോദിച്ചപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും കോച്ച് റിക്കി പോണ്ടിംഗിനെയും ആദ്യം കണ്ടപ്പോള്‍ തന്നെ താനിക്കാര്യം ഉറപ്പിച്ചുവെന്ന് ശശാങ്ക് പറയുന്നു.

ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പ‍ഞ്ചാബ് കിംഗ്സ് 11 വര്‍ഷത്തിനിടെ ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയതിന് പിന്നാലെ വൈറലായി വീണ്ടും പ‍ഞ്ചാബ് താരം ശശാങ്ക് സിംഗിന്‍റെ പ്രവചനം. ഐപിഎല്‍ തുടങ്ങും മുമ്പ് മാര്‍ച്ചിലായിരുന്നു ശശാങ്ക് പ‍ഞ്ചാബ് ഇത്തവണ ടോപ് 2വില്‍ ഫിനിഷ് ചെയ്യുമെന്ന് പ്രവചിച്ചത്.

ശുഭാങ്കര്‍ മിശ്രയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശശാങ്ക് ആ പ്രവചനം നടത്തിയത്. പ്ലേ ഓഫിലെത്തുന്ന നാല് ടീമുകളെ തെരഞ്ഞെടുക്കാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ പഞ്ചാബ് ആദ്യ രണ്ട് സ്ഥാനത്തെത്തുമെന്ന് ശശാങ്ക് പറഞ്ഞു. പഞ്ചാബ് പ്ലേ ഓഫിലെത്തുമോ എന്ന ചോദ്യത്തിന് പ്ലേ ഓഫ് അല്ല  ആദ്യ രണ്ട് സ്ഥാനത്തങ്ങളില്‍ എത്തുമെന്നാണ് ഞാന്‍ പറയുന്നത്. ഐപിഎല്ലിലെ പതിനാലാം മത്സരവും കഴിയുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് മെസേജ് അയക്കാം,. അപ്പോള്‍ ഞാനീ പറഞ്ഞത് വീണ്ടും നിങ്ങൾ സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു ശശാങ്കിന്‍റെ വാക്കുകള്‍.

എന്തുകൊണ്ടാണ് പഞ്ചാബ് പ്ലേ ഓഫിലെത്തുമെന്ന് ഉറപ്പിച്ചു പറയുന്നത് എന്ന് ചോദിച്ചപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും കോച്ച് റിക്കി പോണ്ടിംഗിനെയും ആദ്യം കണ്ടപ്പോള്‍ തന്നെ താനിക്കാര്യം ഉറപ്പിച്ചുവെന്ന് ശശാങ്ക് പറയുന്നു. എനിക്കവരില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. വിശ്വാസവും ചെയ്തു കാണിക്കുന്നതും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ശ്രേയസ് എന്നോട് ഒരിക്കല്‍ ചോദിച്ചു, നേരത്തെ എനിക്ക് വിശ്വാസം മാത്രമെ ഉണ്ടായിരുന്നുള്ളു, ഇപ്പോള്‍ അത് ചെയ്തു കാണിക്കുന്നുവെന്നായിരുന്നു ശശാങ്കിന്‍റെ മറുപടി.

ഐപിഎല്‍ താരലേലത്തിന് മുമ്പ് 5.5 കോടി രൂപക്കാണ് അണ്‍ക്യാപ്ഡ് താരമായ ശശാങ്കിനെ പഞ്ചാബ് നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണിലെ താരലേലത്തില്‍ ശശാങ്കിനെ അബദ്ധത്തില്‍ വാങ്ങിയതാണെന്ന വാര്‍ത്തകള്‍ വിവാദമായിരുന്നു. മറ്റൊരു താരമാണെന്ന് തെറ്റിദ്ധരിച്ചാണ് 33കാരനായ ശശാങ്കിനെ പ‍ഞ്ചാബ് ലേലത്തില്‍ വാങ്ങിയത് എന്നായിരുന്നു പ്രചാരണം. എന്നാല്‍ പ‍ഞ്ചാബിന് തെറ്റ് പറ്റിയതല്ലെന്ന് കഴിഞ്ഞ സീസണില്‍ തന്നെ തെളിയിച്ച ശശാങ്ക് ഈ സീസണില്‍ ഫിനിഷറെന്ന നിലയില്‍ 11 കളികളില്‍ 284 റണ്‍സുമായി തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ