ശ്രീശാന്ത് ഇന്ത്യയുടെ മികച്ച ബൗളര്‍മാരില്‍ ഒരാള്‍; വിജയാശംസകളുമായി ശശി തരൂര്‍

By Web TeamFirst Published Mar 23, 2019, 10:10 PM IST
Highlights

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ആശംസകളുമായി ശശി തരൂര്‍ എം.പി. ട്വിറ്ററിലാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തരൂര്‍ ആശംസ അറിയിച്ചത്. കഴിഞ്ഞ ദിവസം ശ്രീശാന്ത് തരൂരിനെ സന്ദര്‍ശിച്ചിരുന്നു.

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ആശംസകളുമായി ശശി തരൂര്‍ എം.പി. ട്വിറ്ററിലാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തരൂര്‍ ആശംസ അറിയിച്ചത്. കഴിഞ്ഞ ദിവസം ശ്രീശാന്ത് തരൂരിനെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നായിരുന്നു ശ്രീശാന്തിന്റെ ട്വീറ്റ്. ട്വീറ്റ് ഇങ്ങനെ...

''ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവന്ന ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ശ്രീശാന്ത്. ശ്രീശാന്ത് ഇന്നലെ എന്നെ സന്ദര്‍ശിച്ചിരുന്നു. ശ്രീശാന്തിന്റെ വിലക്ക് എടുത്തുകളഞ്ഞതില്‍ ഏറെ സന്തോഷം. മുന്നോട്ടുള്ള യാത്രയില്‍ താരത്തിന് വിജയാശംസകള്‍ നേരുന്നു...''

നേരത്തെ, താന്‍ ബിജെപി വിട്ടെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞിരുന്നു. നേരത്തെ ബിജെപിയുമായി ഏത് തരത്തിലുള്ള ബന്ധമാണോ ഉണ്ടായിരുന്നത് ആ ബന്ധത്തില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ശ്രീശാന്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഒത്തുകളി വിവാദത്തിലുണ്ടായിരുന്ന വിലക്ക് നീക്കാന്‍ ഏറെ സഹായങ്ങള്‍ ചെയ്തതിന് നന്ദി പറയാനാണ് താന്‍ ശശി തരൂരിനെ കണ്ടതെന്നും മറിച്ചൊന്നുമില്ലെന്നും ബിജെപിയോടുള്ള അനുഭാവം തുടരുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

click me!