
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്‍റെ വ്യക്തിജീവിതത്തെ പരിഹസിച്ചുകൊണ്ട് പ്രചരിക്കുന്ന മീമുകൾക്കും വ്യാജ ചിത്രങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിഗ് ബോസ് മത്സരാർത്ഥിയും മാധ്യമപ്രവർത്തകയുമായ ഷെഫാലി ബഗ്ഗ. ചാഹലിനെയും തന്നെയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന എഐ നിർമ്മിത ചിത്രം അങ്ങേയറ്റം ലജ്ജാകരവും അറപ്പുളവാക്കുന്നതുമാണെന്ന് ഷെഫാലി പറഞ്ഞു.
'കിസ് കിസ്‌കോ പ്യാർ കരൂം' എന്ന സിനിമയുടെ പോസ്റ്ററിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിലാണ് ചാഹലിനൊപ്പം മുൻഭാര്യ ധനശ്രീ വർമ്മ, ആർജെ മഹാവേഷ്, ഷെഫാലി ബഗ്ഗ എന്നിവരെ ഉൾപ്പെടുത്തിയത്. ഈ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ടാണ് ഷെഫാലിയുടെ രൂക്ഷ വിമര്‍ശനം.
'ഇത് അറപ്പുളവാക്കുന്നതാണ്! ട്രോളർമാർ പെൺകുട്ടികളോട് പെരുമാറുന്ന രീതി ലജ്ജാകരമാണ്. നമ്മുടെ ചിന്താഗതിയുടെ പ്രതിഫലനമാണിത്' എന്നായിരുന്നു ഷഫാലി ബഗ്ഗ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നേരത്തെ ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ട ചാഹൽ പരിഹാസരൂപേണയാണ് പ്രതികരിച്ചത്. രണ്ടോ മൂന്നോ പേരെ കൂടി ഇതിൽ വിട്ടുപോയിട്ടുണ്ട്, അടുത്ത തവണ അഡ്മിൻ കുറച്ചുകൂടി നന്നായി റിസർച്ച് ചെയ്യൂ എന്നായിരുന്നു ചാഹലിന്‍റെ കമന്‍റ്.
മുംബൈയിലെ ഒരു റെസ്റ്റോറന്‍റിൽ നിന്ന് ചാഹലും ഷെഫാലിയും ഒരുമിച്ച് ഇറങ്ങിവരുന്ന വീഡിയോ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ശക്തമായത്. 2025-ൽ ധനശ്രീ വർമ്മയുമായി വിവാഹമോചനം നേടിയ ശേഷം ചാഹലിന്‍റെ പേര് ആർജെ മഹാവേഷുമായി ബന്ധപ്പെടുത്തിയും കേട്ടിരുന്നു. എന്നാൽ മഹാവേഷും ചാഹലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!