
കൊളംബോ: പരിമിത ഓവർ ക്രിക്കറ്റ് പരമ്പരകള്‍ക്കായി ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി. മൂന്ന് വീതം ഏകദിനങ്ങളും ടി20യും അടങ്ങുന്നതാണ് പര്യടനം. അതേസമയം ബയോ ബബിള്‍ തെറ്റിച്ച കുശാൽ മെൻഡിസ് ഉള്‍പ്പെടെയുള്ള മൂന്ന് ശ്രീലങ്കൻ കളിക്കാരെ ഇന്ത്യക്കെതിരായ പരമ്പരയിൽ ഉള്‍പ്പെടുത്തിയേക്കില്ല.
ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കൽ എന്നിവരടങ്ങിയ 20 താരങ്ങളുടെ സംഘം മുംബൈയിൽ നിന്നാണ് കൊളംബോയിലേക്ക് പോയത്. മലയാളി താരം സന്ദീപ് വാര്യർ ഉള്‍പ്പെടെ അഞ്ച് നെറ്റ് ബൗളർമാരും ടീമിനൊപ്പമുണ്ട്. അടുത്ത മാസം 13, 16, 18 തീയതികളിലാണ് ശ്രീലങ്കക്കെതിരായ ഏകദിന മത്സരങ്ങൾ. 21, 23, 25 തിയതികളിൽ ടി20 മത്സരങ്ങള്‍ നടക്കും.
അതേസമയം ഇംഗ്ലണ്ടിലുള്ള ശ്രീലങ്കൻ ടീമിൽ പ്രതിസന്ധി രൂക്ഷമാണ്. കുശാൽ മെൻഡിസ്, ധനുഷ്ക ഗുണതിലക, നിരോഷൻ ഡിക്വെല്ല എന്നിവർ ബയോ ബബിൾ നിയന്ത്രണം ലംഘിച്ച് പുറത്ത് കറങ്ങാൻ പോയതാണ് പ്രശ്നം. ഇവരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തന്നെ അറിഞ്ഞത്. പരമ്പരയിൽ മൂന്ന് ഏകദിനങ്ങൾ ഇനിയും ശേഷിക്കുന്നുണ്ട്. ടി20 പരമ്പരയിൽ ഇംഗ്ലണ്ട് 3-0ന് ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു.
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾ ബയോ സെക്യുർ ബബ്ബിൾ ലംഘിച്ചതായി ആരോപണം
കോലി പറഞ്ഞ 'ഉദ്ദേശ്യം' എന്താണെന്ന് മനസിലാവുന്നില്ല; ആരാധകന്റെ ചോദ്യത്തിന് ചോപ്രയുടെ മറുപടി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!