മുംബൈ: കഴിഞ്ഞ ദിവസമാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ഇന്ത്യന്‍ ഫീല്‍ഡര്‍മാരെ കുറിച്ച് സംസാരിച്ചത്. മുമ്പത്തെ പോലെ 'കംപ്ലീറ്റ് പാക്കേജ്' എന്ന് പറയാവുന്ന ഇന്ത്യന്‍ ടീമിലില്ലെന്നാണ് കൈഫ് പറഞ്ഞത്. ഞാനും യുവരാര് സിംഗും കംപ്ലീറ്റ് ഫീല്‍ഡര്‍മാര്‍ ആയിരുന്നെന്നാണ് കൈഫ് അവകാശപ്പെട്ടത്. ഇപ്പോഴത്തെ ഫീല്‍ഡര്‍മാരില്‍ രവീന്ദ്ര ജഡേജ മാത്രമാണ് ഭേദപ്പെട്ട ഫീല്‍ഡറെന്നും കൈഫ് അഭിപ്രായപ്പെട്ടത്. എന്നാല്‍ മറ്റൊരു അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 

അടിക്ക് തിരിച്ചടി, ആദ്യം ഐസിസിയുടെ ട്രോള്‍; പിന്നാലെ അക്തറിന്റെ മാസ് മറുപടി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോ ജഡേജയോ മികച്ച ഫീല്‍ഡര്‍ എന്ന് ചോദിച്ച് സ്റ്റാര്‍ സ്പോര്‍ട്സ് ഇന്ത്യ പോള്‍ നടത്തിയിരുന്നു. ത്രോ നേരിട്ടു സ്റ്റംപില്‍ കൊള്ളിച്ച് നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരേയൊരു അവസരം മാത്രം. ത്രോയ്ക്ക് നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും- എന്നായിരുന്ന ചോദ്യം. ഇതിന് മറുപടിയായി കോലി തന്നെ രംഗത്തെത്തി. എല്ലായ്‌പ്പോഴും ജഡ്ഡു, എന്നായിരുന്നു കോലിയുടെ മറുപടി. ചര്‍ച്ച നിര്‍ത്താമെന്നായിരുന്നു കോലി ട്വിറ്ററിലൂടെ മറുപടി നല്‍കി. 

ജസ്റ്റിന്‍ ഹെനിന്‍; ബെല്‍ജിയത്തിലെ ഫ്രഞ്ച് രാജ്ഞി

നേരത്തേ ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറും ജഡേജയുടെ ഫീല്‍ഡിങ് പാടവത്തെ പ്രശംസിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീല്‍ഡറെന്നാണ് താരത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഫീല്‍ഡിങിലെ മികവ് കൊണ്ടു മാത്രം ജഡേജ നിരവധി മല്‍സരങ്ങളില്‍ ടീമിന്റെ ഹീറോയായി മാറിയിട്ടുണ്ട്. സെന്‍സേഷണല്‍ ക്യാച്ചുകളും ചടുലമായ റണ്ണൗട്ടുകളുമെല്ലാം നടത്തുന്നതില്‍ താരം കേമനാണ്.

ഫീല്‍ഡിങിലൂടെ മാത്രം എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശേഷിയുള്ള താരമാണ് ജഡേജ. ഫീല്‍ഡില്‍ എതിരാളികളെ ഭയപ്പെടുത്തുന്ന സാന്നിധ്യമാണ് അദ്ദേഹമെന്നും ശ്രീധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.