സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം! ഐപിഎല്ലില്‍ തിളങ്ങിയ യുവതാരത്തിന് പകരം ശിവം ദുബെ ടീമില്‍

Published : Jun 27, 2024, 01:48 PM IST
സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം! ഐപിഎല്ലില്‍ തിളങ്ങിയ യുവതാരത്തിന് പകരം ശിവം ദുബെ ടീമില്‍

Synopsis

ഇന്ത്യന്‍ സംഘത്തെ ശുഭ്മാന്‍ ഗില്ലാണ് നയിക്കുക. യുവതാരങ്ങളെ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച 15 അംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിരുന്നു.

മുംബൈ: ടി20 ലോകകപ്പിന് ശേഷമുള്ള സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഓള്‍റൗണ്ടര്‍ ശിവം ദുബേയെ ഉള്‍പ്പെടുത്തി. പരിക്കേറ്റ നിതീഷ് റെഡ്ഢിക്ക് പകരമായാണ് ദുബേക്ക് അവസരം നല്‍കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ 21കാരനായ നിതീഷിനെ ആദ്യമായി ആയിരുന്നു ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. നിതീഷ് കുമാര്‍ ഐപിഎല്ലിലെ എമേര്‍ജിംഗ് താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. താരത്തിന് എന്ത് സ്വഭാവത്തിലുള്ള പരിക്ക് ആണെന്ന് വ്യക്തമാക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. ജൂലൈ ആറിന് തുടങ്ങുന്ന സിംബാബ്‌വെ പരമ്പരയില്‍ 5 ടി20 മത്സരങ്ങളാണുള്ളത്.

ഇന്ത്യന്‍ സംഘത്തെ ശുഭ്മാന്‍ ഗില്ലാണ് നയിക്കുക. യുവതാരങ്ങളെ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച 15 അംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിരുന്നു. അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ, ധ്രുവ് ജുറല്‍ എന്നിവര്‍ക്ക് ആദ്യമായിട്ടാണ് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. ഐപിഎല്ലില്‍ പുറത്തെടുത്ത പ്രകടനമാണ് ഇവര്‍ക്കെല്ലാം ഗുണം ചെയ്തത്. അതേസമയം, തിലക് വര്‍മ തഴയപ്പെട്ടു.

വല്ലപ്പോഴും തലച്ചോറ് ഉപയോഗിക്കൂ! പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച ഇന്‍സമാമിന് രോഹിത്തിന്റെ മറുപടി

സഞ്ജുവിന് പുറമെ യശസ്വി ജയ്സ്വാള്‍ മാത്രമാണ് ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ടീമിലെത്തിയ താരം. അഞ്ച് ടി20 മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര ജൂലൈ ആറിനാണ് ആരംഭിക്കുക. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാതിരുന്ന ശുഭ്മാന്‍ ഗില്‍ ട്രാവലിംഗ് റിസര്‍വായി ടീമിനൊപ്പം യാത്ര ചെയ്തിരുന്നെങ്കിലും അമേരിക്കയിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗില്ലിനെയും ആവേശ് ഖാനെയും നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. 

അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഗില്ലിനെ തിരിച്ചയച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത്തരം വാര്‍ത്തകളെയെല്ലാം തള്ളുന്നതായിരിന്നു ടീം പ്രഖ്യാപനം. 

കണക്കുതീര്‍ക്കാനുണ്ട് ഇന്ത്യക്ക്! സെമിയില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ; സഞ്ജു ഇന്നും കളിച്ചേക്കില്ല, സാധ്യതാ ഇലവന്‍

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അവേഷ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബാബർ അസമും ഷഹീൻ അഫ്രീദിയും പുറത്ത്, ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ നയിക്കാൻ സാഹിബ്സാദ ഫർഹാൻ
ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെ ഹാർദിക് പാണ്ഡ്യ വീണ്ടും പരിക്കേറ്റ് പുറത്ത്