
മുംബൈ: വിരാട് കോലിയാണോ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണോ മികച്ച താരമെന്ന ചോദ്യത്തിന് പലപ്പോഴും പല ഉത്തരങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണിനും ഇംഗ്ലീഷ് താരം മൈക്കിള്‍ വോണിനും വ്യത്യസ്ഥ അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്.
ഇരുവരേയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഷെയ്ന്‍ വോണ്‍ പറഞ്ഞപ്പോള്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറഞ്ഞത് കോലിയാണ് കേമനെന്നാണ്. ഇപ്പോഴിതാ മുന്‍ പാക്കിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.
അക്തര്‍ ട്വിറ്ററില്‍ ആരാധകര്‍ക്കൊപ്പം നടത്തുന്ന ചോദ്യോത്തര ചാറ്റിലാണ് അക്തര്‍ ഉത്തരം നല്‍കിയത്. കോലിയാണോ സച്ചിനാണോ മികച്ചതാരം എന്ന ചോദ്യത്തിന് സമയമെടുക്കാതെ സച്ചിന്‍ എന്ന് ഉത്തരം പറയാന് അക്തറിന് അധികം സമയം വേണ്ടി വന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!