പന്തെറിയാൻ ഏറ്റവും പേടി മുത്തയ്യ മുരളീധരനെതിരെ: അക്തർ

By Web TeamFirst Published Jul 13, 2021, 10:41 PM IST
Highlights

ഒരുപാട് ബാറ്റ്സ്മാൻമാരെ ബൗൺസറുകൾ കൊണ്ടും യോർക്കറുകളും കൊണ്ട് വിറപ്പിച്ചിട്ടുണ്ടെങ്കിലും തന്നെ ഏറെ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ശ്രീലങ്കയുടെ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണെന്ന് അക്തർ

കറാച്ചി: കരിയറിൽ ഒരുപാട് ബാറ്റ്സ്മാൻമാരെ വേ​ഗം കൊണ്ട് വിറപ്പിച്ചിട്ടുണ്ടെങ്കിലും തന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി മുൻ പാക് പേസർ ഷൊയൈബ് അക്തർ. ഒരുപാട് ബാറ്റ്സ്മാൻമാരെ ബൗൺസറുകൾ കൊണ്ടും യോർക്കറുകളും കൊണ്ട് വിറപ്പിച്ചിട്ടുണ്ടെങ്കിലും തന്നെ ഏറെ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ശ്രീലങ്കയുടെ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണെന്ന് അക്തർ പറഞ്ഞു.

ശ്രീലങ്കൻ ബാറ്റിം​ഗ് നിരയിൽ 11-ാം നമ്പറിൽ ഇറങ്ങിയിരുന്ന മുരളീധരൻ എങ്ങനെയാണ് തന്നെ വിറപ്പിച്ചിരുന്നത് എന്ന് അക്തർ വിശദീകരിക്കുന്നു. ക്രീസിലെത്തിയാൽ ഉടൻ മുരളീധരൻ എന്നോട് വന്ന് പറയും, ഞാൻ മെലിഞ്ഞൊരു മനുഷ്യനാണ്, എനിക്കെതിരെ താങ്കൾ ബൗൺസറുകൾ എറിഞ്ഞാൽ അതുകൊണ്ട് ഞാൻ മരിച്ചുപോവും, അതുകൊണ്ട് എനിക്ക് ഫുൾ ലെം​ഗ്ത്ത് പന്തെറിഞ്ഞു തരൂ, ഞാൻ ഔട്ടായിക്കൊള്ളാം-അക്തർ സ്പോർട്സ് കീഡയോട് പറഞ്ഞു.

മുരളി പറഞ്ഞതുപോലെ ഫുൾ ലെം​ഗ്ത്ത് പന്തെറിഞ്ഞാലോ അദ്ദേ​ഹം വമ്പനടിക്ക് ശ്രമിക്കും. എന്നിട്ട് എന്നോട് പറയും, അത് അബദ്ധം പറ്റിയതാണ്, ഇനി അടിക്കില്ലെന്നും. സജീവ ക്രിക്കറ്റിലെ താരങ്ങളിൽ ആരുടെയൊക്കെ വിക്കറ്റെടുക്കാനാണ് ആ​ഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനും അക്തർ മറുപടി നൽകി.

ഇന്ത്യൻ നായകൻ വിരാട് കോലിയുടെയും പാക് നായകൻ ബാബർ അസമിന്റെയും ഇം​ഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന്റെയും വിക്കറ്റുകളെടുക്കാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും അക്തർ പറഞ്ഞു. പാക്കിസ്ഥാൻ സൂപ്പർ ലീ​ഗാണോ ഇന്ത്യൻ പ്രീമിയർ ലീ​ഗാണോ കേമമെന്ന ചോദ്യത്തിന് രാജ്യസ്നേഹം കൊണ്ട് പിഎസ്എല്ലിൽ കളിക്കുമെന്നും പണത്തിനുവേണ്ടി ഐപിഎൽ കളിക്കുമെന്നുമായിരുന്നു അക്തറിന്റെ മറുപടി.

 

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!