ബാബറിനെ മാറ്റി ഷഹീന്‍ അഫ്രീദിയെ പാക് നായകാനാക്കണമെന്ന് ഷൊയൈബ് മാലിക്, മറുപടിയുമായി മുൻ നായകന്‍ മുഹമ്മദ് യൂസഫ്

Published : Oct 17, 2023, 04:10 PM IST
ബാബറിനെ മാറ്റി ഷഹീന്‍ അഫ്രീദിയെ പാക് നായകാനാക്കണമെന്ന് ഷൊയൈബ് മാലിക്, മറുപടിയുമായി മുൻ നായകന്‍ മുഹമ്മദ് യൂസഫ്

Synopsis

ബാബര്‍ ബാറ്ററെന്ന നിലയില്‍ അസാമാന്യ പ്രതിഭയുള്ള  കളിക്കാരനാണെന്നും എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ശരാശരി മാത്രമാണെന്നും ഷൊയൈബ് മാലിക് പറഞ്ഞിരുന്നു. ബാബറിനെ മാറ്റി ഷഹീന്‍ ഷാ അഫ്രീദിയിയെ പാകിസ്ഥാന്‍റെ അടുത്ത നായകനാക്കണമെന്നും മാലിക് ചര്‍ച്ചയില്‍ പറഞ്ഞു.  

കറാച്ചി: ബാബര്‍ അസമിനെ മാാറ്റി പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ പാകിസ്ഥാന്‍ നായകനാക്കണമെന്ന് മുന്‍ നായകന്‍ ഷൊയൈബ് മാലിക്. ബാബര്‍ ശരാശരി ക്യാപ്റ്റന്‍ മാത്രമാണെന്നും വ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവില്ലെന്നും ഷൊയൈബ് മാലിക് പറഞ്ഞു. ക്യാപ്റ്റന്‍ സി വിട്ട് ബാറ്റിംഗില്‍ മാത്രം ശ്രദ്ധിച്ചാല്‍ കരിയറില്‍ ഏറെ നേട്ടങ്ങള്‍ കൊയ്യാന്‍ ബാബറിനാവുമെന്നും ടെലിവിഷന്‍ ചര്‍ച്ചയില്‍ മാലിക് വ്യക്തമാക്കി.

എന്നാല്‍ മാലിക്കിന്‍റെ അഭിപ്രായത്തോട് വിയോജിച്ച മുന്‍ നായകന്‍ മുഹമ്മദ് യൂസഫ് ക്യാപ്റ്റനെ മാറ്റുന്ന കാര്യം സംസാരിക്കേണ്ട സമയം ഇതല്ലെന്ന് മറുപടി നല്‍കി. മുന്‍ നായകന്‍ വസീം അക്രവും ബാബറിനെ വിമര്‍ശിച്ചിരുന്നു. വിമര്‍ശിക്കുന്നതിന് പകരം ഇവര്‍ക്ക് ബാബറിനെ ഉപദേശിച്ചൂകൂടായിരുന്നോ എന്നും മുഹമ്മദ് യൂസഫ് ചോദിച്ചു.

ബാബര്‍ ബാറ്ററെന്ന നിലയില്‍ അസാമാന്യ പ്രതിഭയുള്ള  കളിക്കാരനാണെന്നും എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ശരാശരി മാത്രമാണെന്നും ഷൊയൈബ് മാലിക് പറഞ്ഞിരുന്നു. ബാബറിനെ മാറ്റി ഷഹീന്‍ ഷാ അഫ്രീദിയിയെ പാകിസ്ഥാന്‍റെ അടുത്ത നായകനാക്കണമെന്നും ഷൊയൈബ് മാലിക് ചര്‍ച്ചയില്‍ പറഞ്ഞു.

ഇന്ത്യക്കിന്ന് ഒന്നാം സ്ഥാനം നഷ്ടമായേക്കും, ജയിച്ചിട്ടും ഓസ്ട്രേലിയ അഫ്ഗാനും ബംഗ്ലാദേശിനും പിന്നിൽ തന്നെ

എന്നാല്‍ ഇമ്രാന്‍ ഖാന്‍ നായകനെന്ന നിലയില്‍ 1983ലും 1987ലും ലോകകപ്പ് നേടാതിരുന്നിട്ടും അദ്ദേഹം തന്നെയാണ് പാകിസ്ഥാനെ 1992ല്‍ കിരീടത്തിലേക്ക് നയിച്ചതെന്ന് മുഹമ്മദ് യൂസഫ് പറഞ്ഞു. അതുകൊണ്ടുതന്നെ ലോകകപ്പ് നടക്കുമ്പോള്‍ ക്യാപ്റ്റനെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യുന്നത് ശരിയായ കാര്യമല്ല. ബാബര്‍ ക്യാപ്റ്റനായത് സ്വന്തം കഴിവുകൊണ്ടാണെന്നും അല്ലാതെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍റെ ബന്ധുവായതുകൊണ്ടല്ലെന്നും മുഹമ്മദ് യൂസഫ് സാമാ ടിവിയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. പാകിസ്ഥാന്‍ തോറ്റിരിക്കുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നത് ടീമിന്‍റെ സമ്മര്‍ദ്ദം കൂട്ടാനെ ഉപകരിക്കൂവെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്‌‌ലെയ്ഡിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച, ഒറ്റക്ക് പൊരുതി ബെന്‍ സ്റ്റോക്സ്, കൂറ്റന്‍ ലീഡിനായി ഓസീസ്
ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര