ടെസ്റ്റ് കളിക്കാതെ മുങ്ങി! കിഷനും ശ്രേയസിനും ഗംഭീര പണിവരുന്നു; ഇരുവരുടേയം കോണ്‍ട്രാക്റ്റ് റദ്ദാക്കിയേക്കും

Published : Feb 23, 2024, 07:43 PM IST
ടെസ്റ്റ് കളിക്കാതെ മുങ്ങി! കിഷനും ശ്രേയസിനും ഗംഭീര പണിവരുന്നു; ഇരുവരുടേയം കോണ്‍ട്രാക്റ്റ് റദ്ദാക്കിയേക്കും

Synopsis

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് കളിച്ച താരമാണ് ശ്രേയസ്. പിന്നാലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. താരത്തിന് പരിക്കേറ്റിരുന്നെങ്കിലും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നെസ് ടെസ്റ്റ് പാസായിരുന്നു.

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ മുങ്ങിനടക്കുന്ന താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അടുത്തിടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീമിലെയും എ ടീമിലെയും താരങ്ങള്‍ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ മുഴുവന്‍ താരങ്ങള്‍ക്കും നല്‍കുകയായിരുന്നു. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിനൊപ്പം പിന്നീട് ചേരാത്തതിലും ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫി കളിക്കാത്തതിലും ബിസിസിഐയ്ക്ക് ശക്തമായ എതിര്‍പ്പുള്ള പശ്ചാത്തലത്തിലായിരുന്നു ജയ് ഷായുടെ കത്ത്. ഇതിനിടെയാണ് കിഷന്റെ ബിസിസിഐ കോണ്‍ട്രാക്റ്റ് എടുത്തുകളയുമെന്ന വാര്‍ത്തകള്‍ വന്നത്. കിഷനൊപ്പം ശ്രേയസ് അയ്യരും രഞ്ജി ട്രോഫി കളിക്കാതെ മുങ്ങി നടക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് കളിച്ച താരമാണ് ശ്രേയസ്. പിന്നാലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. താരത്തിന് പരിക്കേറ്റിരുന്നെങ്കിലും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നെസ് ടെസ്റ്റ് പാസായിരുന്നു. പരിക്ക് മാറിയ സാഹചര്യത്തില്‍ താരം നിര്‍ബന്ധമായും മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കേണ്ടതുണ്ട്. എന്നാല്‍ പരിക്കുണ്ടെന്ന് പറഞ്ഞ് ശ്രേയസ് രഞ്ജിയില്‍ നിന്ന് പിന്മാറുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ബിസിസിഐയെ കബളിപ്പിക്കുകയായിരുന്നു ശ്രേയസ്. അതുകൊണ്ടുതന്നെ താരത്തിനെതിരെ നടപടി വരാന്‍ സാധ്യതയുണ്ട്. 

ഇഷാന്റേയും ശ്രേയസിന്റേയും കോണ്‍ട്രാക്റ്റ് റദ്ദാക്കിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ശ്രേയസിന് പരിക്കുണ്ടായിരുന്നില്ലെന്നും ഫിറ്റ്നെസ് പൂര്‍ണമായി വീണ്ടെടുത്തിരുന്നെന്നും കാണിച്ച് എന്‍സിഎ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുറംവേദന തുടരുന്നതിനാല്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കളിക്കാനാകില്ലെന്നാണ് ശ്രേയസ് മുംബൈ സെലക്ടര്‍മാരെ അറിയിച്ചത്. 

സമകാലികര്‍ തകര്‍ത്താടുമ്പോള്‍ കോലി ഒറ്റപ്പെടുന്നു! ഇന്ത്യക്കെതിരെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി റൂട്ട്

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ ശ്രേയസ് ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിച്ചിരുന്നുവെന്നാണ് എന്‍സിഎ വെളിപ്പെടുത്തല്‍. ഐപിഎല്‍ അടുത്തിരിക്കെ പരിക്കേല്‍ക്കുന്ന സാഹചര്യം തടയാനാണ് ശ്രേയസ് രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മികച്ച തുടക്കത്തിനായി എല്ലായ്പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല', തോല്‍വിക്കൊടുവില്‍ തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം