സജീവ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ താരങ്ങളില്‍ പട്ടികയില്‍ റൂട്ട് രണ്ടാമനാണിപ്പോള്‍. 31 സെഞ്ചുറികളുണ്ടിപ്പോള്‍ താരത്തിന്റെ അക്കൗണ്ടില്‍.

റാഞ്ചി: ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. റാഞ്ചിയിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെയാണ് റൂട്ടിനെ തേടി നേട്ടമെത്തിയത്. 52 ഇന്നിംഗ്‌സിസുകളില്‍ നിന്നായി 10 സെഞ്ചുറികളാണ് റൂട്ട് നേടിയത്. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തിനെയാണ് റൂട്ട് പിന്നിലാക്കിയത്. 37 ഇന്നിംഗ്‌സില്‍ നിന്ന് സ്മിത്ത് ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. എട്ട് സെഞ്ചുറികള്‍ വീതം നേടിയിട്ടുള്ള ഗാരി സോബേഴ്‌സ് (30 ഇന്നിംഗ്‌സ്), വിവിയന്‍ റിച്ചാര്‍ഡ്‌സ് (41 ഇന്നിംഗ്‌സ്), റിക്കി പോണ്ടിംഗ് (51 ഇന്നിംഗ്‌സ്) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 

സജീവ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ താരങ്ങളില്‍ പട്ടികയില്‍ റൂട്ട് രണ്ടാമനാണിപ്പോള്‍. 31 സെഞ്ചുറികളുണ്ടിപ്പോള്‍ താരത്തിന്റെ അക്കൗണ്ടില്‍. 139 ടെസ്റ്റില്‍ നിന്നാണ് വില്യംസണ്‍ ഇത്രയും സെഞ്ചുറികള്‍ കണ്ടെത്തിയത്. 32 സെഞ്ചുറികള്‍ വീതം നേടിയിട്ടുള്ള സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ഒന്നാം സ്ഥാനത്ത്. 98 ഇന്നിംഗ്‌സില്‍ നിന്നാണ് വില്യംസണിന്റെ നേട്ടം. സ്മിത്ത് 107 ടെസ്റ്റുകളില്‍ കളിച്ചു. 29 സെഞ്ചുറികളുമായി ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി മൂന്നാമത്. കോലിക്ക് 113 ടെസ്റ്റുകള്‍ വേണ്ടിവന്നു.

അതേസമയം, ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്കാണ് നീങ്ങുന്നത്. റാഞ്ചിയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തിട്ടണ്ട്. ജോ റൂട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. ബെന്‍ ഫോക്‌സ് (47), സാക് ക്രൗളി (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. റൂട്ടിനൊപ്പം ഒല്ലി റോബിന്‍സണ്‍ (31) ക്രീസിലുണ്ട്. ആകാശ് ദീപ് സിംഗ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുണ്ട്.

സര്‍ഫറാസ് കേമന്‍, അനിയന്‍ മുഷീര്‍ ഖാന്‍ കെങ്കേമന്‍! രഞ്ജിയില്‍ മുംബൈക്കായി സെഞ്ചുറി; ഖാന്‍ സഹോദരന്മാരുടെ ഭരണം

മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. അരങ്ങേറ്റക്കാരന്‍ ആകാശിന് മുന്നില്‍ തകരുകയായിരുന്നു സന്ദര്‍ശകര്‍. ബെന്‍ ഡക്കറ്റ് (11), ഒല്ലി പോപ് (0), സാക് ക്രൗളി (42) എന്നിവരെ ആകാശ് പുറത്താക്കുകയായിരുന്നു. ഇതോടെ മൂന്നിന് 57 എന്ന നിലയിലായി ഇംഗ്ലണ്ട്. തുടക്കം മുതല്‍ തകര്‍ത്തടിച്ച ജോണി ബെയര്‍‌സ്റ്റോയെ അശ്വിനും പിന്നാലെ ബെന്‍ സ്റ്റോക്‌സിനെ ജഡേജയും വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ 112-5 എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട് ആദ്യ സെഷന്‍ അവസാനിപ്പിച്ചത്.