
ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ പരമ്പര അത്ര മികച്ചതായിരുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ടി20 പരമ്പര അടിയറവ് വച്ച ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ്. രണ്ടാം മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ബെല്‍ഫാസ്റ്റ്, സിവില്‍ സര്‍വീസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ട്ടെ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. 53 റണ്‍സെടുത്ത ഹാരി ടെക്റ്ററാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് എടുക്കന്‍ സാധിച്ചത്. തിലക് വര്‍മയാണ് (46 പന്തില്‍ 55) ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മത്സരശേഷം ശ്രേയസ് പറഞ്ഞതിങ്ങനെ... ''അത്ര മികച്ച പരമ്പരയായിരുന്നില്ല ഇത്. എന്നാല്‍ എതിരാളികളുടെ കളിശൈലിയെ അഭിനന്ദിച്ചേ മതിയാകൂ. വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കി അവര്‍ നടത്തിയ നീക്കങ്ങള്‍ അവിശ്വസനീയമായിരുന്നു. അവരുടെ ഫീല്‍ഡിംഗും ബൗളിംഗും ഒരേപോലെ മികച്ചതായിരുന്നു. ആ കാര്യത്തില്‍ അവര്‍ ഞങ്ങളെക്കാള്‍ ഒരുപടി മുന്നിലായിരുന്നു. ഐപിഎല്ലില്‍ നിന്ന് അവര്‍ക്ക് ലഭിച്ച വലിയ അനുഭവസമ്പത്ത് അവര്‍ നന്നായി ഉപയോഗിച്ചു. സൂര്യന്‍ഷിനെപ്പോലുള്ള ബൗളര്‍മാര്‍ക്ക് പന്തെറിയുമ്പോള്‍ കൃത്യമായ പ്ലാനുകളും ആശയങ്ങളുമുണ്ടായിരുന്നു. ക്രിക്കറ്റിന്റെ ഭാഗമായി ഇത്തരം മത്സരങ്ങള്‍ കളിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരവും സന്തോഷവുമാണ്.'' ശ്രേയസ് പറഞ്ഞു.
മത്സരത്തില്‍ അവസാന ഓവറില്‍ 20 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ടെക്റ്ററുടെ ഓവറില്‍ ഹര്‍ഷിത് റാണ (10 പന്തില്‍ 21) കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. അഞ്ചാം പന്തില്‍ റാണ മടങ്ങി. അവസാന പന്തില്‍ സിക്‌സ് നേടി പ്രിന്‍സ് യാദവ് (6) പരാജയ ഭാരം കുറച്ചു. തിലകിന് പുറമെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. സഞ്ജു സാംസണ്‍ (0), അഭിഷേക് ശര്‍മ (0) എന്നിവര്‍ ആദ്യ ഓവറില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായിരുന്നു.
ഇഷാന്‍ കിഷന്‍ (12), ശ്രേയസ് അയ്യര്‍ (10) എന്നിവരും നിരാശപ്പെടുത്തി. മധ്യനിരയില്‍ തിലക് തിളങ്ങിയെങ്കിലും മറ്റുള്ള താരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. ശിവം ദുബെ (16 പന്തില്‍ 20), സൂര്യന്‍ഷ് ഷെഡ്‌ഗെ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അര്‍ഷ്ദീപ് സിംഗ് (4), പ്രിന്‍സിനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, മോശം തുടക്കമായിരുന്നു അയര്‍ലന്‍ഡിന് 21 റണ്‍സിനിടെ ടിം ടെക്റ്റര്‍ (5), റോസ് അഡയര്‍ (16) എന്നിവരുെട വിക്കറ്റുകള്‍ അയല്‍ലന്‍ഡിന് നഷ്ടമായി. തുടര്‍ന്ന് ഹാരി - ലോര്‍കന്‍ ടെക്റ്റര്‍ (15) സഖ്യം 27 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ലോര്‍കനെ പുറത്താക്കി പ്രിന്‍സ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് കാള്‍റ്റിസ് - ഹാരി സഖ്യമാണ് അയര്‍ലന്‍ഡിനെ രക്ഷിച്ചത്. ഇരുവരും 65 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 15-ാം ഓവറില്‍ കാല്‍റ്റിസ് പുറത്തായ ശേഷം മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങാന്‍ സാധിച്ചിച്ചില്ല. ഗരെത് ഡെലാനി (0), ജോര്‍ജ് ഡോക്‌റെല്‍ (19), ലിയാം മകാര്‍ത്തി (2) എന്നിവാരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജെയ്ന്‍ മൂന്ദ്ര (1) പുറത്താവാതെ നിന്നു. അവസാന ഓവറില്‍ മടങ്ങിയ ഹാരി ഒരു സിക്‌സും അഞ്ച് ഫോറും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!