സൂര്യകുമാര്‍ പുറത്ത്, ടി20 ടീമിനെ ശ്രേയസ് നയിക്കും; വൈഭവ് വരുന്നു, ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

Published : Jun 06, 2026, 01:49 PM IST
Vaibhav Suryavanshi

Synopsis

ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ട്-അയർലൻഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുൻ നായകൻ സൂര്യകുമാർ യാദവ് ടീമിൽ നിന്ന് പുറത്തായി. കൗമാരതാരം വൈഭവ് സൂര്യവംശി ടീമിലെത്തിയപ്പോൾ സഞ്ജു സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി.

മുംബൈ: ഇന്ത്യന്‍ ടി20 ടീമിനെ ഇനി ശ്രേയസ് അയ്യര്‍ നയിക്കും. ഇന്ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യക്ക് കഴിഞ്ഞ ടി20 ലോകകപ്പ് നേടിതന്ന സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയാണ് ശ്രേയസിനെ നായകനാക്കിയത്. ടീമില്‍ പോലും സൂര്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, കൗമാരതാരം വൈഭവ് സൂര്യവന്‍ഷി ടീമിലെത്തി. പ്രിന്‍സ് യാദവാണ് ടീമിലെ മറ്റൊരു പുതുമുഖം. സഞ്ജു സാംസണ്‍ ടീമില്‍ തുടരും. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിമില്‍ ജസ്പ്രിത് ബുമ്രയും കളിക്കും. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തില്‍ ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ശുഭ്മാന്‍ ഗില്‍ ടീമിലെത്തിയില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

ഇംഗ്ലണ്ട്-അയന്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, ജസ്പ്രിത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്.

രണ്ടര വര്‍ഷത്തോളം ടി20 ടീമിന് പുറത്തായിരുന്നു ശ്രേയസ്. തിരിച്ചുവരുന്നതാവട്ടെ നായകസ്ഥാനത്തോടെയും. സഞ്ജു ക്യാപ്റ്റനാകുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നെങ്കിലും ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ പിന്തുണ ലഭിച്ചിരുന്നില്ല. ശ്രേയസിന്റെ ഐപിഎല്‍ റെക്കോഡ് പരിഗണിച്ചാണ് ക്യാപ്റ്റനാക്കിയതെന്ന് അഗാര്‍ക്കര്‍ വിശദീകരിച്ചു. അര്‍ഹതയ്ക്കുള്ള അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. സൂര്യവംശി സമ്മര്‍ദ്ദ ഘട്ടത്തില്‍ തിളങ്ങിയെന്നത് നമ്മള്‍ കണ്ടതാണെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം; രാഹുല്‍-സായ് സഖ്യം ക്രീസില്‍
'വെറുതെ പേരിനുവേണ്ടിയാണോ ലോകകപ്പിൽ അവനെ വൈസ് ക്യാപറ്റനാക്കിയത്?'; സെലക്ടർമാര്‍ക്കെതിരെ തുറന്നടിച്ച് വസീം ജാഫർ