'തോല്‍വിക്ക് കാരണം പിച്ചും അന്തരീക്ഷത്തിലെ ഈര്‍പ്പവും'; വിശദമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍

Published : Oct 10, 2026, 02:06 PM IST
shreyas iyer

Synopsis

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ 250 റൺസ് നേടിയിട്ടും ഇന്ത്യ പരാജയപ്പെട്ടു. മഞ്ഞുവീഴ്ചയും പിച്ചിന്റെ സ്വഭാവവുമാണ് തോൽവിക്ക് കാരണമെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ വ്യക്തമാക്കി. ഷായ് ഹോപ്പിന്റെ സെഞ്ച്വറിയാണ് വിൻഡീസിന് അനായാസ ജയം സമ്മാനിച്ചത്.

റാഞ്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം, വെസ്റ്റിന്‍ഡീസ് അനായാസം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. തോല്‍വിക്കിടയിലും എതിര്‍ ടീമിന്റെ ബാറ്റിംഗ് മികവിനെയും നിര്‍ണായക കൂട്ടുകെട്ടിനെയും കുറിച്ച് സംസാരിക്കാന്‍ മറന്നില്ല. തന്റെ കളിക്കാരെ കുറ്റപ്പെടുത്താന്‍ അയ്യര്‍ തയ്യാറായില്ല. പകരം റാഞ്ചിയിലെ മഞ്ഞുവീഴ്ചയെയും പിച്ചിന്റെ സ്വഭാവത്തെയുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

ശ്രേയസിന്റെ വാക്കുകള്‍... ''ഇതിന് കൃത്യമായ കാരണം പറയാനാകില്ല. കാരണം മഞ്ഞുവീഴ്ച വരുമ്പോള്‍ കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടാകുന്നു. 249 റണ്‍സ് പോലും രണ്ട് ഓവര്‍ ബാക്കിനില്‍ക്കെയാണ് എതിരാളികള്‍ അടിച്ചുതീര്‍ത്തത്. ഈ പിച്ചില്‍ ചെറിയൊരു പിഴവ് പോലും വലിയ വില നല്‍കേണ്ടി വരും. പന്ത് അല്‍പമൊന്ന് പാളിയാല്‍ പോലും അത് ഗാലറിയിലേക്കാണ് പറന്നത്. അവര്‍ നന്നായി ബാറ്റ് ചെയ്തു, അഭിനന്ദനങ്ങള്‍. രണ്ട് ടീമിലെയും താരങ്ങള്‍ തങ്ങളുടെ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സഞ്ജുവില്‍ നിന്നും അഭിഷേകില്‍ നിന്നും മായങ്കില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത് ഇതാണ്.'' ശ്രേയസ് പറഞ്ഞു. സഞ്ജുവിന്റേയും അഭിഷേകിന്റെയും പ്രകടനത്തിലും ശ്രേയസ് സംതൃപ്തി രേഖപ്പെടുത്തി.

മത്സരത്തില്‍ ക്യാപ്റ്റന്‍ ഷായ് ഹോപ് 45 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് 37 പന്തില്‍ 84 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റൊമാരിയോ ഷെപ്പേര്‍ഡ് 13 പന്തില്‍ 34 റണ്‍സുമായി വിജയത്തില്‍ ഷായ് ഹോപ്പിന് കൂട്ടായി. അക്‌സര്‍ പട്ടേലിന്റെ ഓവറില്‍ രണ്ട് സിക്‌സുകള്‍ പറത്തിയാണ് ഷായ് ഹോപ് വിന്‍ഡീസിന്റെ ജയവും രണ്ടാം ടി20 സെഞ്ചുറിയും പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കായി മായങ്ക് യാദവ് 3 വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ വിന്‍ഡീസ് (1-1) ഒപ്പമെത്തി. പരമ്പരയിലെ രണ്ടാം മത്സരം നാളെ ഇന്‍ഡോറില്‍ നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'തിരിച്ചുവരാന്‍ കഴിയുന്നതെല്ലാം ചെയ്യും'; റാഞ്ചിയില്‍ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം തുറന്നുപറഞ്ഞ് യൂസ്‌വേന്ദ്ര ചാഹല്‍
'ഫീല്‍ഡിംഗ് നിലവാരം തകര്‍ന്നു'; റാഞ്ചിയിലെ തോല്‍വിക്ക് പിന്നാലെ മുന്നറിയിപ്പുമായി ദിനേശ് കാര്‍ത്തിക്