
മുംബൈ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സിനെതിരായ (Mumbai Indians) മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിര്‍ണായകമായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഇവര്‍ നേര്‍ക്കുന്നേര്‍ വന്ന മത്സരങ്ങളില്‍ മിക്കപ്പോഴും വീറും വാശിയുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈക്കെതിരെ 52 റണ്‍സിനാണ് മുംബൈ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 17.3 ഓവറില്‍ 113ന് എല്ലാവരും പുറത്തായി.
ഇതോടെ കൊല്‍ക്കത്തയുടെ പ്ലേഓഫ് സാധ്യതകള്‍ സജീവമായി. മത്സരഫലത്തേക്കാള്‍ ഇന്ന് ചര്‍ച്ചയായത് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (Shreyas Iyer) വെളിപ്പെടുത്തലാണ്. വരും ദിവസങ്ങള്‍ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായേക്കാവുന്ന തുറന്നുപറയലായിരുന്നു അത്. ടീം സെലക്ഷനില്‍ സിഇഒ വെങ്കി മൈസൂര്‍ പോലും ഇടപെടാറുണ്ടെന്നാണ് ശ്രേയസ് മത്സരശേഷം പറഞ്ഞു.
ശ്രേയസിന്റെ വാക്കുകള്‍... ''ടീമില്‍ നിന്നൊഴിവാക്കുന്നതിനെ കുറിച്ച് താരങ്ങളോട് പറയുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പരിശീലകനെ കൂടാതെ ചില സമയങ്ങളില്‍ സിഇഒ പോലും ടീം സെലക്ഷനില്‍ ഇടപെടാറുണ്ട്.'' കൊല്‍ക്കത്ത ക്യാപ്റ്റന്‍ മത്സരശേഷം പറഞ്ഞു.
അഞ്ച് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങിയിരുന്നത്. അജിന്‍ക്യ രഹാനെ, പാറ്റ് കമ്മിന്‍സ്, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി, ഷെല്‍ഡണ്‍ ജാക്‌സ്ണ്‍ എന്നിവരാണ് തിരിച്ചെത്തിയത്. മികച്ച ഫോമിലുള്ള ഉമേഷ് യാദവിനെ പോലും ടീം ഒഴിവാക്കിയിരുന്നു.
സോഷ്യല്‍ മീഡിയ അമ്പരപ്പോടെയാണ് ശ്രേയസിന്റെ വാക്കുകള്‍ സ്വീകരിച്ചത്. ഇത്തരമൊരു വെളിപ്പെടുത്തലുതോടെ താരത്തിന്റെ നായകസ്ഥാനം പോലും നഷ്ടമാവാന്‍ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!