കാര്യവട്ടത്ത് നെതര്‍ലന്‍ഡ്സിനെതിരെ തകര്‍ത്തടിച്ചാലും ബാബറിനെ മറികടന്ന് ഗില്‍ ഒന്നാം നമ്പറാവില്ല, കാരണം

Published : Oct 01, 2023, 04:02 PM IST
കാര്യവട്ടത്ത് നെതര്‍ലന്‍ഡ്സിനെതിരെ തകര്‍ത്തടിച്ചാലും ബാബറിനെ മറികടന്ന് ഗില്‍ ഒന്നാം നമ്പറാവില്ല, കാരണം

Synopsis

മറ്റന്നാള്‍ നടക്കുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് മത്സരം നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ലോകകപ്പ് മത്സരത്തിന് വേദി അനുവദിച്ച് കിട്ടാത്തതിലെ നിരാശ സന്നാഹ മത്സരങ്ങളെങ്കിലും കണ്ട് തീര്‍ക്കാമെന്ന മലയാളികളുടെ പ്രതീക്ഷയാണ് വെള്ളത്തില്‍ ഒലിച്ചുപോയത്.

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ മറ്റന്നാള്‍ നെതര്‍ലന്‍ഡ്സിനെ നേരിടാനിറങ്ങുകയാണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴമൂലം കാര്യവട്ടത്തെ ആദ്യ രണ്ട് സന്നാഹ മത്സരങ്ങളം പൂര്‍ത്തിയാക്കാനായിരുന്നില്ല. ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ടോസ് പോലും സാധ്യമാകാതിരുന്നുപ്പോള്‍ ഓസ്ട്രേലിയ നെതര്‍ലന്‍ഡ്സ് മത്സരം 23 ഓവറാക്കി വെട്ടിക്കുറച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല.

ഈ സാഹചര്യത്തില്‍ മറ്റന്നാള്‍ നടക്കുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് മത്സരം നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ലോകകപ്പ് മത്സരത്തിന് വേദി അനുവദിച്ച് കിട്ടാത്തതിലെ നിരാശ സന്നാഹ മത്സരങ്ങളെങ്കിലും കണ്ട് തീര്‍ക്കാമെന്ന മലയാളികളുടെ പ്രതീക്ഷയാണ് വെള്ളത്തില്‍ ഒലിച്ചുപോയത്.

ഗില്ലടിച്ചാലും ഒന്നാം നമ്പറാവില്ല

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ച ശുഭ്മാന്‍ ഗില്‍ മറ്റന്നാള്‍ നെതര്‍ലന്‍ഡ്സിനെ കളിക്കാനിറങ്ങുമെന്നാണ് കരുതുന്നത്. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള പാക് നായകന്‍ ബാബര്‍ അസമുമായി 10 റേറ്റിംഗ് പോയന്‍റ് മാത്രം അകലമുള്ള ഗില്‍ ലോകകപ്പിന് മുമ്പ് ബാബറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ സന്നാഹ മത്സരങ്ങള്‍ക്ക് രാജ്യാന്തരമത്സര പദവി ഇല്ലാത്തതിനാല്‍ ഇതിലെ പ്രകടനങ്ങളും റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടുകയോ റാങ്കിംഗിനെ ബാധിക്കുകയോ ചെയ്യില്ല.

അശ്വിന്‍റെ ഡ്യൂപ്ലിക്കേറ്റിനെ പന്തെറിയാന്‍ ക്ഷണിച്ച് ഓസ്ട്രേലിയ, ക്ഷണം നിരസിച്ച് ഇന്ത്യന്‍ താരം

ഈ സാഹചര്യത്തില്‍ ലോകകപ്പിലും ബാബറിന് ഒന്നാം നമ്പര്‍ ബാറ്ററായി ഗ്രൗണ്ടിലിറങ്ങാനാവും. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 63 പന്തില്‍ 74 റണ്‍സടിച്ച ഗില്‍ രണ്ടാം മത്സരത്തില്‍ 97 പന്തില്‍ 104 റണ്‍സടിച്ചിരുന്നു. ഗില്ലിന്‍റെ കരിയറിലെ ആറാം ഏകദിന സെഞ്ചുറിയാണിത്. . ഐസിസി ഏകദിന റാങ്കിംഗില്‍ നിലവില്‍ 857 റേറ്റിംഗ് പോയന്‍റുള്ള ബാബര്‍ ഒന്നാം സ്ഥാനത്തും 847 റേറ്റിംഗ് പോയന്‍റുമായി ഗില്‍ രണ്ടാം സ്ഥാനത്തുമാണ്. ലോകകപ്പിനിടെ ബാബര്‍ നിറം മങ്ങുകയും ഗില്‍ തകര്‍ത്തടിക്കുകയും ചെയ്താല്‍ ഒന്നാം റാങ്കിലെത്താന്‍ അവസരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്‌‌ലെയ്ഡിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച, ഒറ്റക്ക് പൊരുതി ബെന്‍ സ്റ്റോക്സ്, കൂറ്റന്‍ ലീഡിനായി ഓസീസ്
ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര